1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2015

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിനു വിരുദ്ധമായി കണ്‍സര്‍വേറ്റീക്ള്‍ പാര്‍ട്ടി അധികാരമേറ്റതിനു ശേഷം യുകെയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതായി കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ ആകെ കുടിയേറ്റക്കാരുടെ എണ്ണം 2,98,000 മാണെന്ന് കണക്കുകള്‍ പറയുന്നു. കുടിയേറ്റ നിരക്ക് ഏതാനും പതിനായിരങ്ങളില്‍ ഒതുക്കി നിര്‍ത്തെമെന്ന് കാമറൂണിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണിത്.

കഴിഞ്ഞ ത്രൈമാന കുടിയേറ്റ കണക്കുകള്‍ കാണിക്കുന്നത് 54,000 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാരായി ബ്രിട്ടനിലെത്തി എന്നാണ്. കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി നിയന്ത്രിക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ അത് മൂന്നു ലക്ഷത്തോട് അടുക്കുകയാണ്.

കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിട്ടും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും സ്വതന്ത്ര വിദേശ യാത്രാ സൗജന്യം ഉപയോഗപ്പെടുത്തി യൂറോ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് തുടരുകയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സാമ്പത്തിക വളര്‍ച്ച പിന്നിലായിരുന്നെങ്കില്‍ കുടിയേറ്റത്തില്‍ കുറവുണ്ടാകുമായിരുന്നെന്ന് യുകെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ മാദ്‌ലീന്‍ സംപ്ഷന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെക്ക് മാത്രമല്ല, യൂറോ രാജ്യങ്ങള്‍ക്ക് പുറത്തു നിന്നുള്ള ജോലി ചെയ്യാനുള്ള കുടിയേറ്റം വര്‍ധിക്കുകയും ചെയ്തു. സംപ്ഷന്‍ പറഞ്ഞു.

ബ്രിട്ടനിലെത്തുന്ന കുടിയേറ്റ ജോലിക്കാരില്‍ 57% യൂറോ രാജ്യങ്ങളില്‍ നിന്നും 25% യൂറോപ്പിന് പുറത്തുനിന്നുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.