സ്വന്തം ലേഖകന്‍: കുവൈത്ത് റിക്രൂട്ടമെന്റുകള്‍ക്കായുള്ള കൊച്ചിയിലെ ഖദാമത്ത് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനം, ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നേരത്തെ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മുന്‍പ് കൊച്ചി ഓഫീസ് പൂട്ടിയത്.
ഈ നടപടി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് ആരോഗ്യ പരിശോധനകള്‍ക്കായി കൊച്ചിയിലെ ഖദാമത്ത് ഓഫീസ് തുറക്കാന്‍ കുവൈത്ത് കോണ്‍സുലേറ്റ് തീരുമാനമെടുത്തത്.
കൊച്ചിയെ കൂടാതെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഖദാമത് ഏജന്‍സിയുടെ ഓഫീസുകളുള്ളത്.
12,000 രൂപയാണ് ആരോഗ്യ പരിശോധനകള്‍ക്കായി ഖദാമത്ത് ഈടാക്കുന്നത്. നേരത്തെ ഗാംക ഏജന്‍സി 3700 രൂപ ഈടാക്കിയിരുന്ന സ്ഥാനത്താണ് ഖദാമത്ത് മൂന്നിരട്ടി ഫീസ് ഈടാക്കുന്നത്. രണ്ടു ഏജന്‍സികളും നടത്തുന്നത് ഒരേ പരിശോധനയാണെന്നിരിക്കെ മൂന്നിരട്ടി ഫീസീടാക്കുന്ന ഖദാമത്തിന്റെ നടപടി വിവാദമായ പശ്ചത്തലത്തില്‍ മുംബൈയിലെ കുവൈത്ത് കോണ്‍സുലേറ്റില്‍ ഖദാമത്ത് മേധാവിയും കൗണ്‍സില്‍ ജനറലും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല