1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2015

ഇന്ത്യന്‍ രാഷ്ട്രപിതാവിനോടുള്ള ബ്രിട്ടന്റെ ആദര സൂചകമായി ഗാന്ധി പ്രതിമ ചരിത്ര പ്രസിദ്ധമായ പാര്‍ലിമെന്റ് ചത്വരത്തില്‍ മാര്‍ച്ച് 14 ന് അനാഛാദനം ചെയ്യും. വെങ്കലം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്.

ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ വാസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികമാണ് ഈ വര്‍ഷം. നൂറാം വാര്‍ഷികാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരിക്കും പ്രതിമയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

ഗാന്ധിജി എന്നും ഒരു പ്രചോദനമാണ്. അദ്ദേഹത്തിന്റെ അഹിംസയില്‍ അടിയുറച്ച സമീപനം ഇന്ത്യക്കും ബ്രിട്ടനും മാത്രമല്ല, ലോകത്തിനു മുഴുവനും മാതൃകയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കാഴചപ്പാടുകളും അക്കാലത്ത് മാത്രമല്ല, വര്‍ത്തമാന കാലത്തും പ്രസ്‌കതമാണ്. താന്‍ ആഗ്രഹിക്കുന്ന മാറ്റം സ്വയം ആയിത്തീരുക എന്നതു പോലുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നെന്നും നിലനില്‍ക്കുന്നവയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യവും തമ്മിലുള്ള സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്നതാകും പ്രതിമയുടെ സ്ഥാപനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗാന്ധി സ്റ്റാച്യു മെമ്മോറിയല്‍ ട്രസ്റ്റാണ് സംഭാവനകളിലൂടെ പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യമായ ഒരു മില്യണ്‍ പൗണ്ട് സംഭരിച്ചത്. ഇന്ത്യയുടെ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയാണ് മാര്‍ച്ച് 14 ന് പ്രതിമ അനാഛാദനം ചെയ്യുക. പാര്‍ലിമെന്റ് ചത്വരത്തില്‍ നെല്‍സണ്‍ മണ്ടേല, എബ്രഹാം ലിങ്കണ്‍ എന്നിവരുടെ പ്രതിമകള്‍ക്കൊപ്പമാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാനം പിടിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.