1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2015

സ്വന്തം ലേഖകന്‍: തെരുവ് നായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. നായ്ക്കളെ കൊല്ലുന്നത് തടഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവു നിയമവിരുദ്ധമെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുനു കോടതി.

തുടര്‍ന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെരുമ്പാവൂര്‍ സ്വദേശി സെബാസ്റ്റിയന്‍ മാത്യു നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി. ചിദംബരേഷിന്റെതാണ് ഉത്തരവ്. മുവാറ്റുപുഴ ആയവന പഞ്ചായത്തിലെ തെരുവ് നായ്ക്കളെ പിടികൂടി കോയമ്പത്തൂരിലെ സ്‌നേഹാലയം എന്ന മൃഗസംരക്ഷണപദ്ധതിയിലേക്കു കൈമാറുന്നതു തടഞ്ഞ മേനക ഗാന്ധിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നു ചൂണ്ടികാട്ടിയാണ് ഉത്തരവ്.

എതിര്‍കക്ഷികളായ ആയവന പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസ് അയയ്ക്കുന്നതിനു ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ തെരുവുനായ് പ്രശ്‌നത്തില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉപവാസവും ശ്രദ്ധ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.