1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2023

സ്വന്തം ലേഖകൻ: ഹൃദ്രോ​ഗങ്ങൾ വർധിക്കുന്നതിനു പിന്നിൽ അനാരോ​ഗ്യകരമായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും സമ്മർദവുമൊക്കെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പലരും സമയക്കുറവിന്റെ പേരുപറഞ്ഞ് വ്യായാമത്തിൽ നിന്നു വിട്ടുനിൽക്കുന്നവരാണ്. എന്നാൽ കഠിനമായി വർക്കൗട്ട് ചെയ്തില്ലെങ്കിലും ഹൃദ്രോ​ഗത്തെ ചെറുക്കാൻ ചില ശീലങ്ങൾ കൂടെകൂട്ടിയാൽ മതി.

അതിൽ പ്രധാനമാണ് പടികൾ കയറൽ എന്നു വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പലരും ലിഫ്റ്റുകളെ ആശ്രയിക്കുന്നവരാണ്, എന്നാൽ അതിനുപകരം പടികൾ കയറുന്നത് ശീലമാക്കുന്നതിലൂടെ ഹൃദ്രോ​ഗത്തെ ഒരുപരിധിവരെ ചെറുക്കാനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദിവസവും അമ്പതു സ്റ്റെപ്പുകൾ കയറുന്നത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ വ്യക്തമായത്. അമേരിക്കയിലെ ടൂലേയ്ൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

അതിരോസ്ക്ലിറോസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും അമ്പതു ചുവടുകൾവെക്കുന്നത് ഹൃദ്രോ​ഗസാധ്യത ഇരുപതുശതമാനത്തോളം കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് നേടിയെടുക്കുന്നതിൽ പടികൾ കയറുന്നതിന്റെ സ്ഥാനം വലുതാണെന്ന് ​ഗവേഷകർ കണ്ടെത്തി.

നിലവിൽ പ്രത്യേകിച്ച് വ്യായാമങ്ങൾ ഒന്നും ചെയ്യാത്തവരിൽ ഈ രീതി ശീലമാക്കുന്നത് ​ഗുണംചെയ്യുമെന്നാണ് ​ഗവേഷകർ പറയുന്നത്. യുകെ ബയോബാങ്ക് ഡാറ്റയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിൽ എത്തിയത്. പ്രായപൂർത്തിയായ 450,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

ഹൃദ്രോ​ഗസാധ്യത, കുടുംബപശ്ചാത്തലം, റിസ്ക് ഫാക്റ്ററുകൾ, ജീവിതശൈലി, പടികൾ കയറുന്ന ശീലം തുടങ്ങിയവ ആസ്പദമാക്കിയാണ് ​ഗവേഷണം നടത്തിയത്. തുടർന്നാണ് ദിവസവും പടികൾ കയറുന്നത് ഹൃദ്രോ​ഗസാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.