1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

ജോർദാനിൽ തടവിലായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ വനിത സാജിദ അൽ റിഷാവിയെ തൂക്കിലേറ്റി. സിറിയയിൽ ബന്ദിയാക്കപ്പെട്ട ജോർദാൻ പൈലറ്റ് മോസ് അൽ കസാസ്ബെയെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജീവനോടെ കത്തിച്ചതിന് മറുപടിയായാണ് ജോർദാൻ സർക്കാരിന്റെ നടപടി.

ഇറാക്കിലെ അൽഖ്വയദ പ്രവർത്തകൻ സിയാദ് കർബോളിയേയും സാജിദക്കൊപ്പം തൂക്കിലേറ്റിയിട്ടുണ്ട്. ഇവരടക്കം ആറ് ഭീകരരുടെ വധശിക്ഷ നടപ്പാക്കാനാണ് ജോർദാൻ നേരത്തെ തീരുമാനിച്ചത്. ശേഷിക്കുന്ന നാലു പേരെ വ്യാഴാഴ്ച തൂക്കിലേറ്റുമെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് ജോർദാൻ സർക്കാരിന്റെ വിമോചന ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് ജോർദാൻ പൈലറ്റ് കസാസ്ബെയെ ഇസ്ലാമിക് സ്റ്റേറ്റ് ജീവനോടെ കത്തിച്ചത്. കസാസ്ബെ ചാമ്പലാകുന്നതിന്റെ 22 മിനിട്ട് വരുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പുറത്തു വിടുകയും ചെയ്തു.

നേരത്തെ പൈലറ്റിനെ വച്ച് ഭീകരർ വിലപേശിയപ്പോൾ സാജിദയെ വിട്ടു നൽകാൻ ജോർദാൻ തയ്യാറായിരുന്നു. എന്നാൽ പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിവു നൽകാൻ ഭീകരർ തയ്യാറായില്ല.

ജോർദാൻ തലസ്ഥാനമായ അമ്മാനിൽ 2005 നവംബറിൽ ഒരു ചാവേർ ബോംബാക്രമണ കേസിലാണ് സാജിദ പിടിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.