1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2021

സ്വന്തം ലേഖകൻ: കോവിഡ്​ രൂക്ഷമായ സമയത്ത്​ ദിവസങ്ങൾ കൊണ്ട്​ കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന്​ മറ്റൊരു നിർമാണാത്​ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ്​ ചൈന ലോക​ത്തെ ഞെട്ടിച്ചിരിക്കുന്നത്​. ചാങ്​ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ ബ്രോഡ്​ ഗ്രൂപ്പ്​ ആണ്​ കെട്ടിടം നിർമിച്ചിരിക്കുന്നത്​.

ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുളളതാണ് ഈ കെട്ടിടമെന്ന്​ നിർമാതാക്കൾ അവകാശപ്പെടുന്നു. കെട്ടിടം നിർമിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. പ്രീഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്​. മുറികൾ ഉൾപ്പടെയുളള കെട്ടിടത്തിന്‍റെ ഭാഗങ്ങൾ നേരത്തേ ഫാക്ടറിയിൽ നിർമിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർക്കുകയുമാണ് ചെയ്തത്.

ഷിപ്പിങ് കണ്ടെയ്നറിന്‍റെ മാതൃകയിൽ ഒരേ അളവുകളിലാണ് കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്​. അതിനാൽ, ഇവ അനായാസമായി കെട്ടിടം പണിയുന്ന സ്​ഥലത്ത്​ എത്തിക്കാൻ കഴിയും. നിർമാണസ്ഥലത്ത് ഇവ എത്തിച്ച് ഒന്നിനുമുകളിൽ ഒന്നായി ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ആവശ്യമെങ്കിൽ ഇവയെല്ലാം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത്​ ഇതേ പോലെ കെട്ടിടം നിർമ്മിക്കുകയും ചെയ്യാം. ഇപ്രകാരം 200 നില കെട്ടിടം വരെ പണിതുയർത്താൻ കഴിയുമെന്നാണ്​ നിർമാതാക്കൾ അവകാശപ്പെടുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.