സ്വന്തം ലേഖകന്‍: രാജ്യത്ത് പുതുതായി 100 വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഏകദേശം 4.2 ലക്ഷം കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അടുത്ത പത്തു മുതല്‍ പതിനഞ്ച് വരെ വര്‍ഷത്തിനുള്ളിലാവും നിര്‍മാണം. ഇന്ത്യയുടെ വ്യോമഗതാഗത മേഖലയുടെ കുതിപ്പ് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍, യു.കെ. എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ രാജ്യമായി മാറുമെന്നാണ് വിമാനക്കമ്പനികളുടെ ആഗോള സംഘടനയായ അയാട്ടയുടെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല