1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

സ്വന്തം ലേഖകന്‍: പുതിയ രൂപഭാവങ്ങളില്‍ ആയിരം രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു, പുതിയ നോട്ടുകള്‍ മാര്‍ച്ചില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി പിന്‍വലിച്ചതുമൂലമുണ്ടായ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടിയെന്നാണ് സൂചന. നോട്ട് നിരോധനം രൂക്ഷമായ ചില്ലറ ക്ഷാമം സൃഷ്ടിച്ചത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. പുതിയ 1000 രൂപ നോട്ട് അച്ചടിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനുവരിയില്‍ 1000 ത്തിന്റെ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 500 രൂപ നോട്ടിന്റെ ആവശ്യം വര്‍ധിച്ചതുകാരണം 1000 രൂപ നോട്ടുകളുടെ അച്ചടി വൈകുകയാണുണ്ടായത്.

നവംബര്‍ 8 നായിരുന്നു കള്ളപണവും, കള്ളനോട്ടും തടയുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ വിപണിയില്‍നിന്നും പിന്‍വലിച്ചുകൊണ്ട് പ്രസ്താവന നടത്തുന്നത്. പകരം ഇറക്കിയ 2000 രൂപ നോട്ടുകള്‍ ചില്ലറക്ഷാമം മൂലം ജനങ്ങളെ ദുരിതത്തിലായി. നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും എടിഎമ്മുകളില്‍ നിന്നോ, ബാങ്കുകളില്‍ നിന്നോ പണം പിന്‍വലിക്കാന്‍ ഇന്നും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ 1000 രൂപ നോട്ടുകള്‍ വിപണിയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുകയാണ് കേന്ദ്ര സര്‍ക്കാരും, റിസര്‍വ്ബാങ്കും.

പുതിയ രൂപത്തിലുള്ള ആയിരം രൂപ നോട്ടുകള്‍ മാര്‍ച്ച് മാസത്തോടെ വിപണിയിലിറക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1000 രൂപ നോട്ടുകളുടെ വരവോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന നോട്ട് പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പക്ഷം. ഇതോടെ 2000 രൂപ നോട്ടിന്റെ വിതരണവും എളുപ്പമാകുമെന്നാണ് വിലയിരുത്തുന്നത്. ആര്‍.ബി.ഐ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ആയിരം രൂപയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. മാര്‍ച്ച് 13 ഓടെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്നാണ് പറയുന്നത്. നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ബാങ്കില്‍ തിരിച്ചെത്തിയ 500, 1000 രൂപ നോട്ടുകള്‍ സംബന്ധിച്ച് വളരെ കൃത്യമായ കണക്കുകളായിരിക്കും നല്‍കുകയെന്നും ഏകദേശ കണക്കായിരിക്കില്ലെന്നും ആണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.