1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2018

സ്വന്തം ലേഖകന്‍: അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി. ഇതില്‍ ഒരു വയസുകാരനും ഉള്‍പ്പെടുന്നു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോള്‍ ചിലരെ ബന്ധുക്കള്‍ക്കൊപ്പമാണു വിട്ടയച്ചത്. ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കള്‍ സിറിയയിലേക്കു കടക്കുമെന്ന ഭീതിയില്‍ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടീഷ് യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടരാകുന്നതു കുടുംബാംഗങ്ങളുടെ പിന്തുണയാലാണെന്നും റിപ്പോര്‍ട്ടുണ്ട്. സിറിയ വിഷയത്തില്‍ ബ്രിട്ടനിലെ കുടുംബക്കോടതിയില്‍ ഡസന്‍ കണക്കിനു കേസുകള്‍ രഹസ്യമായി വാദം കേള്‍ക്കാറുണ്ടെന്നാണു റിപ്പോര്‍ട്ട്. അടുത്ത തലമുറ ‘ജിഹാദി’കളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കേസുകളെന്നതു ഭീതിയുളവാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു കേസില്‍, ഐഎസിന്റെ കീഴില്‍ ജീവിക്കാന്‍ സിറിയയിലേക്കു അമ്മ കൊണ്ടുപോയ രണ്ടുവയസ്സുകാരന്‍ ബ്രിട്ടനിലേക്കു തിരിച്ചെത്തിയെങ്കിലും തോക്കുകളില്‍ താല്‍പ്പര്യം കാട്ടുന്നുവെന്നും ജനങ്ങളെ വെടിവയ്ക്കാന്‍ താല്‍പ്പര്യമുള്ളതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐഎസ് രീതിയില്‍ വസ്ത്രം ധരിച്ച് എകെ – 47 തോക്കുമേന്തി നില്‍ക്കുന്ന ചിത്രം അന്വേഷണ ഏജന്‍സികളുടെ കൈവശം എത്തിയിരുന്നു.

2015ല്‍ തിരിച്ചു ബ്രിട്ടനിലെത്തിയ കുട്ടിയെ സാമൂഹിക പ്രവര്‍ത്തകരും ഡോക്ടര്‍മാരും വിശദമായി കൗണ്‍സിലിങ് നടത്തിയിരുന്നു. ഇപ്പോള്‍ നാലു വയസ്സുകാരായ ഈ കൂട്ടിയെ അമ്മയുടെ അടുത്തുനിന്നു മാറ്റി മുത്തശ്ശിയുടെ അടുത്താണു പാര്‍പ്പിച്ചിരിക്കുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.