
സ്വന്തം ലേഖകൻ: പുതുപുത്തൻ ലംബോർഗിനി ഹുറാകൻ സ്പൈഡർ സൂപ്പർ കാർ ഉടമസ്ഥന്റെ കൈയിലെത്തി 20 മിനിറ്റിനുള്ളിൽ റോഡിൽ ഇടിച്ചു തകർന്നു. 3.89 കോടി രൂപ വിലയുള്ള കാറാണ് വാങ്ങി മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലാണ് അപകടം.
കാർ മെക്കാനിക്കൽ തകരാറിനെ തുടർന്ന് ഹൈവേയുടെ മധ്യത്തിൽ നിന്നുപോവുകയായിരുന്നു. പിന്നാലെ വന്ന വാൻ കാറിലിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒടുവിൽ റോഡ് അടച്ച ശേഷമാണ് വാനിനെയും ലംബോർഗിനിയെയും അവിടെ നിന്ന് മാറ്റിയത്.
ഹുറാകാന്‍ ഇവോ കൂപ്പെയിൽ നിന്ന് സ്പൈഡറിനെ വ്യത്യസ്തമാക്കുന്നത് തുറക്കാനാകുന്ന ടോപ്പ് റൂഫാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍പ്പോലും 17 സെക്കന്‍ഡുകൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കാന്‍ സാധിക്കും. ഇതിനായുള്ള ഇലക്ട്രോ-ഹൈഡ്രോളിക് റൂഫ് ഫോള്‍ഡിങ് മെക്കാനിസം വഴി വാഹനത്തിന്റെ ഭാരം 120 കിലോഗ്രാം ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല