1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2019

സ്വന്തം ലേഖകൻ: യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലി 2021 -നെ പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ആചരിക്കാനുള്ള തീരുമാനത്തിലാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഇത്തരമൊരു തീരുമാനം.

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്നതും ലക്ഷ്യമാണ്. അതുപോലെ പഴങ്ങളുടെയും പച്ചക്കറികളുടെയും സുസ്ഥിരമായ ഉത്പാദനത്തിനും പ്രാധാന്യം നല്‍കുന്നു. ആഗോള വ്യാപകമായി പഴങ്ങളുടെ ഉത്പാദത്തെയും വില്‍പ്പനയെയും പ്രോത്സാഹിപ്പിക്കാനും ഇങ്ങനെയൊരു പ്രഖ്യാപനത്തിലൂടെ യു.എന്‍ ലക്ഷ്യമാക്കുന്നു.

പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ ആഗോളതലത്തില്‍ സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് യു.എന്‍ ആശങ്കപ്പെടുന്നു. നൂതനമായ സാങ്കേതിക വിദ്യകളും കാര്‍ഷിക രീതികളും അവലംബിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിലുണ്ടായ നഷ്ടങ്ങള്‍ നികത്താനുള്ള തീരുമാനവും ഇവര്‍ കൈക്കൊള്ളുന്നു.

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതുവഴി ലഭിക്കുന്ന പോഷകങ്ങളെക്കുറിച്ചും ആരോഗ്യഗുണങ്ങളെക്കുറിച്ചും ബോധവത്കരണം നടത്താനും സമീകൃതമായ ഭക്ഷണക്രമവും മെച്ചപ്പെട്ട ജീവിതശൈലിയും പാലിക്കേണ്ടതിന്റെ ആവശ്യകത ലോകമെങ്ങുമുള്ള ജനങ്ങളെ അറിയിക്കുകയെന്നതുമാണ് ഇത്തരമൊരു വര്‍ഷാചാരണത്തിന്റെ പിന്നിലുള്ള ആശയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.