1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2024

സ്വന്തം ലേഖകൻ: ആഗോളതാപനം മൂലം ലോകം വലിയ ആപകടത്തിലേക്കാണു നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.). കഴിഞ്ഞവർഷം റെക്കോഡ് അളവിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയർന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഡബ്ല്യു.എം.ഒ. ചൂണ്ടിക്കാട്ടി. ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുള്ള ലോകത്തിന്റെ ശ്രമം പോരെന്ന് സംഘടന മുന്നറിയിപ്പു നൽകി.

ഏറ്റവും ചൂടേറിയവർഷമെന്ന 2023-ന്റെ റെക്കോഡ്, 2024 തിരുത്താനുള്ള സാധ്യതയേറെയാണെന്നും ഡബ്ല്യു.എം.ഒ. ചൊവ്വാഴ്ച പുറത്തിറക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ എന്ന റിപ്പോർട്ടിൽ പറയുന്നു.

ആഗോളതാപനം ഈ നൂറ്റാണ്ടിൽ ഒന്നര ഡിഗ്രി സെൽഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂട്ടായ ശ്രമം വേണമെന്ന് സംഘടന പറഞ്ഞു. “ഭൂമി ദുരിത മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു”വെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. കാലാവസ്ഥാ പ്രതിസന്ധി മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളിയാണെന്ന് ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ സെലെസ്റ്റെ സൗളോ പറഞ്ഞു. ഭക്ഷ്യ ഭദ്രതയില്ലായ്മയും കുടിയേറ്റവും കൂടാനും അസമത്വം ഏറാനും അതിടയാക്കുമെന്ന് അവർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.