1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: 2027ൽ നടക്കുന്ന ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണു ടൂർണമെന്റ് സൗദിയിൽ നടക്കുമെന്ന് ഉറപ്പായത്. നിലവിൽ ടൂർണമെന്റ് നടത്തുന്നതിനായി ഇന്ത്യയും സൗദിയുമായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്.

എന്നാൽ ആവശ്യത്തിൽ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫഡറേഷന്‍ (എ.എഫ്.സി) സ്ഥിരീകരിച്ചതോടെയാണ് സൗദിയിൽ നടക്കുമെന്ന് ഉറപ്പായത്. ഇന്ത്യ പിന്‍വാങ്ങാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ ഫിഫ റദ്ദ് ചെയ്തിരുന്നു.

ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനായി സൗദി, ഖത്തർ, ഇറാൻ, ഇന്ത്യ, ഉസ്‌ബെക്കിസ്താൻ എന്നീ രാജ്യങ്ങൾ രണ്ട് വർഷം മുമ്പ് നൽകിയ അപേക്ഷകൾ എഎഫ്സി പരിശോധിച്ചതിൽനിന്നും ഇന്ത്യയുടെയും സൗദിയുടെയും അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചിരുന്നത്.

പട്ടികയിൽ ശേഷിക്കുന്ന സൗദിക്ക് ഏഷ്യന്‍ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നടത്താനുള്ള അന്തിമാനുമതി ഫെബ്രുവരി ഒന്നിന് ബഹ്‌റൈനിൽ നടക്കുന്ന എഎഫ്സി റീജനല്‍ യോഗത്തിൽ നൽകിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.