1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ 32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം തെളിഞ്ഞു; നിര്‍ണായക തെളിവായത് പ്രതി കൈതുടച്ച പേപ്പര്‍ നാപ്കിന്. 1986ല്‍ വാഷിംഗ്ടണില്‍ പന്ത്രണ്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗാരി ഹാര്‍ട്ട്മാന്‍ ആണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പോലീസ് പിടിയിലായത്.

മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയെയാണ് 1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പാര്‍ക്കിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സമാനരീതിയില്‍ മറ്റൊരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. ഇത് രണ്ടും ഒരാള്‍ തന്നെ ചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍,മിഷേലാ വെല്‍ഷിന്റെ കാര്യത്തില്‍ തെളിവുകള്‍ അനുകൂലമാകാഞ്ഞതോടെ പോലീസ് അന്വേഷണം വഴിമുട്ടി.

പല രീതിയിലും അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാഞ്ഞ കേസ് 2016ലാണ് ഡിഎന്‍എ പരിശോധനയെന്ന സാധ്യതയിലേക്കെത്തുന്നത്. 1986ല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്ന് പാര്‍ക്കിലും സമീപത്തുമുണ്ടായിരുന്ന പലരെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെയുമെല്ലാം പോലീസ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിടുന്നു.

അതില്‍ നിന്ന് പലതരം സാങ്കേതിപരിശോധനകള്‍ക്ക് ശേഷം അന്വേഷണം രണ്ട് പേരിലേക്ക് ചുരുക്കി. ആ രണ്ട് പേരിലൊരാളായിരുന്നു ഗാരി ഹാര്‍ട്ട്മാന്‍. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് ഡിറ്റക്ടീവ്, ഗാരി അസാധാരണമാം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്നത് ഒരു റെസ്‌റ്റോറന്റില്‍ നിന്ന് കാണാനിടയായി. ഉപയോഗിച്ച ഹാന്‍ഡ് പേപ്പര്‍ നാപ്കിനുകള്‍ ഇയാള്‍ കയ്യിലുള്ള ഒരു ബാഗില്‍ ശേഖരിച്ചിരുന്നു.

തുടര്‍ന്ന് ആ ബാഗോടെ അത് മാലിന്യക്കുപ്പയില്‍ നിക്‌ഷേപിച്ചു. പോലീസ് ആ ബാഗ് പരിശോധനയ്‌ക്കെടുക്കുകയും നാപ്കിനുകളില്‍ നിന്ന് ലഭിച്ച ഡിഎന്‍എ മിഷേലിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് കിട്ടിയതുമായി യോജിക്കുന്നതായിരുന്നു. അങ്ങനെയാണ് ഗാരി അറസ്റ്റിലാകുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.