സ്വന്തം ലേഖകന്‍: വേഗത്തില്‍ 4ജിയെ കടത്തിവെട്ടാന്‍ 5ജി എത്തുന്നു; 2020 ഓടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷ. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു.
2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ പ്രൊഫ. എ.ജെ. പോള്‍രാജ് പറഞ്ഞു. 5ജി സ്‌പെക്ട്രം സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനായി അഞ്ചു വര്‍ഷം കാലാവധിയുള്ള ഒരു സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ക്കായി അധിക സ്‌പെക്ട്രം ലഭ്യമാക്കണമെന്നും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. അതേസമയം ഇന്ത്യയോടൊപ്പം അമേരിക്ക, ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലൊക്കെ 5 ജി സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല