1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2020

സ്വന്തം ലേഖകൻ: കേരളത്തിലേക്ക്​ വരുന്ന വിദേശമലയാളികൾക്കും ഏഴ്​ ദിവസം ക്വാറൻറീൻ മതിയെന്ന്​ സംസ്​ഥാന സർക്കാർ വ്യക്​ തമാക്കി. സെപ്​റ്റംബർ 22 മുതൽ കേരളത്തിൽ കോവിഡ്​ പ്രതിരോധ നടപടികളിൽ കൂടുതൽ ഇളവുനൽകിയിരുന്നു. മറ്റ്​ സംസ്​ഥാനങ്ങൾ സന്ദർശിച്ച്​ എത്തുന്നവർക്കും മറ്റിടങ്ങളിൽ നിന്ന്​ സംസ്​ഥാനത്തെത്തുന്നവർക്കും ക്വാറൻറീൻ ഏഴ്​ ദിവസമാക്കി എന്നായിരുന്നു അന്ന്​ അറിയിച്ചിരുന്നത്​.

ഇതോടെ മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ മാത്രമാണോ അതോ ​വിദേശത്ത്​ നിന്ന്​ എത്തുന്നവർക്കും ഇത്​ ബാധകമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതോടെയാണ്​ ​ചീഫ്​ സെക്രട്ടറി ഇന്നലെ വിശദീകരണ സർക്കുലർ ഇറക്കിയത്​. ഏഴ്​ ദിവസം ക്വാറൻറീൻ എന്നത്​​ എൻ.ആർ.ഐകൾക്കും ബാധകമാണ്​ എന്നാണ്​ പുതിയ സർക്കുലറിൽ വ്യക്​തമാക്കിയിരിക്കുന്നത്​.

ആദ്യഘട്ടത്തിൽ വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ 28 ദിവസമായിരുന്നു കേരളത്തിൽ ക്വാറൻറീൻ കാലാവധി. പിന്നീട്​ അത്​ 14 ദിവസമാക്കി ചുരുക്കിയിരുന്നു. ഇതാണ്​ ഇപ്പോൾ ഏഴ്​ ദിവസമാക്കിയത്​. ചുരുങ്ങിയ അവധിക്ക്​ നാട്ടിലെത്തുന്ന പ്രവാസികൾ അവധിയുടെ ന​െല്ലാരു ഭാഗവും ക്വാറൻറീനിൽ കഴിയേണ്ടിവരുന്നത്​ ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഏഴ്​ ദിവസമായി ചുരുക്കിയത്​ ഇത്തരത്തിൽ ആശ്വാസമാകും.

ഏ​ഴ്​ ദിവസത്തിന്​ ശേഷം കോവിഡ്​ ടെസ്​റ്റ്​്​ നടത്തി നെഗറ്റീവ്​ എന്ന്​ ഉറപ്പുവരുത്തണം. ശേഷം ഏഴ്​ ദിവസം കൂടി ക്വാറൻറീനിൽ കഴിയുന്നതാണ്​ ഉചിതമെന്ന്​ സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും നിർബന്ധമില്ല. ആരോഗ്യപ്രോ​ട്ടോക്കോളിൽ 14 ദിവസക്വാറൻറീനാണ്​ അഭികാമ്യമെന്ന്​ പറയുന്നുണ്ട്​. ഏഴ്​ ദിവസത്തിന്​ ശേഷം ടെസ്​റ്റ്​ നടത്താത്തവർ ഏഴ്​ ദിവസം കൂടി ക്വാറൻറീനിൽ കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.