1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജുലൈ ഏഴിന് നടന്ന ബോംബാക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്ക് ബ്രിട്ടണ്‍ ഒരു മിനിറ്റ് മൗനാചരണം നടത്തി. നാല് സ്ഥലങ്ങളിലായി നടന്ന ബോംബ് സ്ഥോടനങ്ങളില്‍ 50 പേരാണ് മരിച്ചത്. സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ മരിച്ചവരുടെ പേരുകള്‍ വായിക്കുകയും മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ട്യൂബ് ട്രെയിനുകളും ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. വിംബിള്‍ഡണ്‍ മത്സരം തുടങ്ങി രാജ്യത്ത് നടന്ന എല്ലാ പ്രധാന ഇവന്റുകളും ഒരു മിനിറ്റത്തേക്ക് മൗനത്തിലായിരുന്നു. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് ബ്രിട്ടണില്‍ മൗനാചരണം നടത്തുന്നത്. കഴിഞ്ഞ ദിവസം ടുണീഷ്യയിലെ ആക്രമണത്തില്‍ മരിച്ച 30 ബ്രിട്ടീഷുകാരുടെ ഓര്‍മ്മയ്ക്കായി ഒരു മിനിറ്റ് മൗനാചരണം നടത്തിയിരുന്നു.

ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് നെറ്റുവര്‍ക്കിലാണ് നാല് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. അപകത്തില്‍ മരിച്ചവര്‍ക്കായി നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ റീത്ത് അര്‍പ്പിച്ചു. ലണ്ടനിലെ ഹൈഡ് പാര്‍ക്കിലാണ് സ്മൃതി മണ്ഡപം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.