1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2021

സ്വന്തം ലേഖകൻ: കാലിഫോർണിയയിലെ എട്ടു വയസുകാരനായ ജോസഫ് ഡീൻ അവൻ്റെ പ്രായക്കാരായ ഏതൊരു കുട്ടിയേയും പോലെ ഗെയിം കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ കളി കാര്യമായത് പെട്ടെന്നാണ്! ഫോർട്ട്നൈറ്റ് എന്ന ഗെയിമിന്റെ പ്രൊഫഷണൽ കളിക്കാരനാകാനുള്ള കരാറിൽ ഒപ്പിട്ട് 33,000 ഡോളർ (ഏതാണ്ട് 23 ലക്ഷം രൂപ) സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കൻ.

നാല് വയസ്സുള്ളപ്പോൾത്തന്നെ ജോസഫ് ഡീനിന് ഗെയിമുകൾ കളിക്കാൻ ഇഷ്ടമായിരുന്നു. ഫോർട്ട്നൈറ്റ് എന്ന തന്ത്രങ്ങളും ആക്രമണങ്ങളും നിറഞ്ഞ ഗെയിം കളിക്കാൻ അവൻ തന്റെ ജീവിതത്തിലെ ഏറെ സമയവും ചെലവഴിക്കുകയും അത് മികച്ചതാക്കുകയും ചെയ്തു. ഒന്നര വർഷം മുമ്പാണ് ഇ-സ്പോർട്സ് ടീം ഈ എട്ടു വയസുകാരന്റെ കഴിവ് ശ്രദ്ധിക്കുന്നതും ടീം 33-ന്റെ കളിക്കാരനായ സൈൻ അപ്പ് ചെയ്യുന്നതും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോർട്ട്നൈറ്റ് കളിക്കാരനാണ് ജോസഫ് ഡീൻ.

താൻ ഒരു പ്രൊഫഷണൽ ഗെയിമറാകുന്നതിനെപ്പറ്റി ഏറെ ചിന്തിച്ചിട്ടുണ്ടെന്നും ഈ അവസരത്തിൽ അത് വളരെയധികം അതിശയമുള്ളതാണെന്നും അവൻ പറയുന്നു. ഫോർട്ട്നൈറ്റിന്റെ മിക്ക കളിക്കാരും കൗമാരക്കാരാണ്. ഗെയിം കളിച്ച് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മികച്ച പത്ത് കളിക്കാരിൽ എട്ട് പേർ പതിനെട്ട് വയസിൽ താഴെയുള്ളവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.