
സ്വന്തം ലേഖകൻ: ഒമ്പതു മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ പ്രത്യേക കൗൺസലിങ് ആപ്പ് പുറത്തിറക്കി. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൻറ ഭാഗമായി സി.ബി.എസ്.ഇ ‘ദോസ്ത് ഫോർ ലൈഫ്’ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്യാം.സി.ബി.എസ്.ഇ ഖത്തർ മേഖലാ കൗൺസലർ ആയി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദറിനെ നിയമിച്ചിട്ടുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട അമിത ഉത്കണ്ഠ, ഇൻറർനെറ്റ് അഡിക്ഷൻ ഡിസോർഡർ, മാനസിക സമ്മർദം, സ്പെസിഫിക് ലേണിങ് ഡിസെബിലിറ്റി, പരീക്ഷയുമായി ബന്ധപ്പെട്ട േട്രാമാറ്റിക് സ്െട്രസ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം ആപ്പിലുണ്ട്.
ബോർഡ് പരീക്ഷക്കിരിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരീക്ഷ തയാറെടുപ്പ് സമയങ്ങളിലും പരീക്ഷകൾക്കിടയിലും ഇവരുടെ കൗൺസലിങ് സേവനം ലഭ്യമാകും. പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സമ്മർദങ്ങൾ ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മെയ് 10ന് കൗൺസലിങ് ആരംഭിച്ചിട്ടുണ്ട്.ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സെഷനുകൾ നടക്കുക. പരിചയ സമ്പന്നരായ കൗൺസലർമാരുടെയും പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിലുള്ള കൗൺസലിങ് പൂർണമായും സൗജന്യമാണ്. കൗൺസലർമാരുമായി ചാറ്റ് ചെയ്യുന്നതിന് 9.30 മുതൽ 1.30 വരെയുള്ള ടൈം സ്ലോട്ടോ, 1.30 മുതൽ 5.30 വരെയുള്ള ടൈം സ്ലോട്ടോ തെരഞ്ഞെടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല