1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2018

സ്വന്തം ലേഖകന്‍: 96 ആം വയസില്‍ 100 ല്‍ 98 മാര്‍ക്കുമായി ഒന്നാം റാങ്കുകാരി; സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ കാര്‍ത്യായനിയമ്മയാണ് താരം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയാണ് കാര്‍ത്ത്യായനിയമ്മ റാങ്ക് സ്വന്തമാക്കിയത്. സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിലാണ് ഹരിപ്പാട് സ്വദേശിനിയായ കാര്‍ത്ത്യായനിയമ്മയുടെ നേട്ടം.

ചേപ്പാട് കണിച്ചനെല്ലൂര്‍ എല്‍.പി.എസില്‍ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോള്‍ ചെറിയ ഒരു പേടിയുണ്ടായിരുന്നു. കാരണം, ജീവിതത്തിലെ ആദ്യത്ത പരീക്ഷയായിരുന്നു. അതും തൊണ്ണൂറ്റിയാറാം വയസ്സില്‍. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോള്‍ ബോധ്യമായി.

തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയത് 79 കാരനായ രാമചന്ദ്രന്‍ കാര്‍ത്ത്യായനിയമ്മയുടെ ഉത്തരക്കടലാസില്‍ നോക്കുന്നതിന്റെ ചിത്രം അടുത്തദിവസത്തെ പത്രങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. രാമചന്ദ്രനും നല്ല മാര്‍ക്കോടെ പരീക്ഷ പാസായി. ഒന്നാം റാങ്കുകാരിയായ കാര്‍ത്ത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാനത്ത് 42,933 പേരാണ് അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചത്. 99 ശതമാനമാണ് വിജയം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.