ശ്വേതാ മേനോന്റെ ചിത്രമുള്ള കയം സിനിമയുടെ പോസ്റ്ററില്‍ പുരുഷന്മാര്‍ക്കുള്ള മുസ്ലി പവര്‍ എക്‌സ്ട്രായുടെ പരസ്യം നല്‍കിയെന്ന പരാതിയില്‍ കുന്നത്തു ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എം.ഡി ഡോ. കെ.സി. എബ്രഹാമിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റു ചെയ്തു.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിന് എതിരായ വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
‘കയം’ എന്ന ചിത്രത്തിലെ ശ്വേതാ മേനോന്റെ ചിത്രങ്ങളാണ് മുസ്ലി പവറിന്റെ പരസ്യബോര്‍ഡുകളില്‍ ഉപയോഗിച്ചത്. ശ്വേത എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ അറിവോടു കൂടിയല്ല തന്റെ അഭിനയ ഭാവങ്ങള്‍ ഉള്ള സിനിമ പോസ്റ്ററില്‍ പരസ്യം നല്‍കിയതെന്ന്ായിരുന്നു ശ്വേതയുടെ പരാതി.
അതേ സമയം സിനിമയുടെ നിര്‍മ്മാതാവ് ഹരിദാസ് സുഭാഷുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഉപയോഗിച്ചതെന്ന് എബ്രഹാം പൊലീസിനോടു പറഞ്ഞു. വിതരണക്കാരന്‍ കുഞ്ഞുമോന്‍ നേരത്തേ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയിരുന്നു. നിര്‍മ്മാതാവ് ഹരിദാസ് സുഭാഷിനെ അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല