സ്വന്തം ലേഖകൻ: ജപ്പാനിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 11 ആയി. ടോക്കിയോയിലും പരിസരപ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായി. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിലച്ചതും വൈദ്യുതിബന്ധം താറുമാറായതും മൂലം പതിനായിരങ്ങളാണു ബുദ്ധിമുട്ടിലായത്. ആറ് ദശകത്തിനിടെ രാജ്യംകണ്ട ഏറ്റവും വലിയ കാറ്റാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്.
ടോക്കിയോയിലും സമീപനഗരങ്ങളായ ഗുൻമസ, സായ്താമ, കാനാഗവ മേഖയിൽ അതിതീവ്രമഴയാണു പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.എഴുപതുലക്ഷത്തിലധികം ആളുകളോട് താമസസ്ഥലം വിട്ടുപോകാൻ നിർദേശം നൽകിയിരിക്കുകയാണെന്നാണ് വിവരം.
പ്രകൃതിദുരത്തിന്റെ പശ്ചാത്തലത്തിൽ ജാപ്പനീസ് ഗ്രാൻഡ് പ്രീ യോഗ്യതാമത്സരങ്ങൾ നീട്ടിവച്ചിരുന്നു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റഗ്ബി ലോകകപ്പ് മത്സരവും റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ വീടുകളുെട മേല്‍ക്കൂര നിലംപതിച്ചു. വൈദ്യുതിവിതരണവും റോഡ് യാത്രയും തടസ്സപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ ചുഴലിക്കാറ്റിൽ പുഴകൾ കരകവിഞ്ഞതോടെ വലിയ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു.
1958-ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്നും മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായും ഏജന്‍സി പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികളും സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ബുള്ളറ്റ് ട്രെയിനുകളും നിര്‍ത്തിയതായി റെയില്‍വേകമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല