1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2019

സ്വന്തം ലേഖകൻ: ജ​പ്പാ​നി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ടോ​ക്കി​യോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി. ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ച​തും വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യ​തും മൂ​ലം പ​തി​നാ​യി​ര​ങ്ങ​ളാ​ണു ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ആ​റ് ദ​ശ​ക​ത്തി​നി​ടെ രാ​ജ്യം​ക​ണ്ട ഏ​റ്റ​വും വ​ലി​യ കാ​റ്റാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

ടോ​ക്കി​യോ​യി​ലും സ​മീ​പ​ന​ഗ​ര​ങ്ങ​ളാ​യ ഗു​ൻ​മ​സ, സാ​യ്താ​മ, കാ​നാ​ഗ​വ മേ​ഖ​യി​ൽ അ​തി​തീ​വ്ര​മ​ഴ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.​എ​ഴു​പ​തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളോ​ട് താ​മ​സ​സ്ഥ​ലം വി​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

പ്ര​കൃ​തി​ദു​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​പ്പ​നീ​സ് ഗ്രാ​ൻ​ഡ് പ്രീ ​യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി​വ​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന റ​ഗ്ബി ലോ​ക​ക​പ്പ് മ​ത്സ​ര​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ശക്തമായ കാറ്റില്‍ വീടുകളുെട മേല്‍ക്കൂര നിലംപതിച്ചു. വൈദ്യുതിവിതരണവും റോഡ് യാത്രയും തടസ്സപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ ചുഴലിക്കാറ്റിൽ പുഴകൾ കരകവിഞ്ഞതോടെ വലിയ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു.

1958-ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്നും മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായും ഏജന്‍സി പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികളും സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ബുള്ളറ്റ് ട്രെയിനുകളും നിര്‍ത്തിയതായി റെയില്‍വേകമ്പനി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.