1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: കോവിഡ്-19 കാരണം അന്താരാഷ്​ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ഖത്തറി​െൻറ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ്​. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ ഖത്തർ എയർവേസ്​ ഇതുവരെ മടക്കി നൽകിയത് 120 കോടി യു.എസ്​ ഡോളറാണ്.

കോവിഡ്-19നെ തുടർന്ന് ആഗോളതലത്തിൽ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനം നിർത്തലാക്കുകയും വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉപഭോക്താക്കൾ പണം തിരികെ ആവശ്യപ്പെട്ട് ഖത്തർ എയർവേസിനെ സമീപിച്ചത്. മാർച്ച് മുതൽ ഇതുവരെയായി 96 ശതമാനം അപേക്ഷകൾക്കും റീഫണ്ട് നൽകിയതായി ഖത്തർ എയർവേസ്​ അറിയിച്ചു. പുതിയ റീഫണ്ടുകൾ ഒരു മാസത്തിനകംതന്നെ തിരിച്ചുനൽകുമെന്നും അതി​െൻറ നടപടികൾ പുരോഗമിക്കുകയാണെന്നും ഖത്തർ എയർവേസ്​ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ യാത്രക്കാർക്ക് ഏറ്റവും ലളിതമായ ബുക്കിങ്​ നയങ്ങളാണ് കോവിഡ്-19 പശ്ചാത്തലത്തിൽ ഖത്തർ എയർവേസ്​ മുന്നോട്ടുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 30ന് മുമ്പായി ബുക്ക് ചെയ്യുന്ന ഖത്തർ എയർവേസ്​ ടിക്കറ്റുകൾക്ക് രണ്ടു വർഷത്തെ കാലാവധിയാണ് കമ്പനി ഓഫർ നൽകുന്നത്. ഇക്കാലയളവിൽ യാത്രക്കാർക്ക് തീയതിയും സ്​ഥലവും ആവശ്യനുസരണം സൗജന്യമായി മാറ്റാനും ഖത്തർ എയർവേസ്​ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്. കോവിഡ്​കാലത്ത്​ ജീവകാരുണ്യമേഖലയിലും ഖത്തർ എയർവേസ്​ സജീവമാണ്​.

വിവിധ രാജ്യങ്ങളിൽ അർഹരായവർക്ക് 10 ലക്ഷം കിലോ മെഡിക്കൽ ഉൾപ്പെടെയുള്ള അടിയന്തര സഹായം സൗജന്യമായി എത്തിക്കുന്ന പദ്ധതിക്കാണ്​ ഖത്തർ എയർവേസ്​ കാർഗോ ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തർ എയർവേസി​െൻറ വൺ മില്യൺ കിലോ കാമ്പയിൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുക.

ജൂലൈ മുതൽ ഡിസംബർ അവസാനം വരെ ചാരിറ്റി സംഘടനകൾക്ക് മാനുഷിക-മെഡിക്കൽ സഹായങ്ങൾ ഖത്തർ എയർവേസ്​ കാർഗോ വിമാനങ്ങൾ വഴി സൗജന്യമായി വിവിധ രാജ്യങ്ങളിലേക്ക് സഹായം എത്തിക്കുന്നതാണ്​ പദ്ധതി. കാർഗോ ഗതാഗത മേഖലയിൽ ഇതുവരെ ആരും നടപ്പാക്കാത്ത പദ്ധതിയാണിത്​. ഇതുവഴി ഖത്തറിലെ ചാരിറ്റി സംഘടനകൾക്ക് അവരാഗ്രഹിക്കുന്ന രാജ്യങ്ങളിൽ മെഡിക്കൽ, മാനുഷിക സഹായമെത്തിക്കാൻ ഖത്തർ എയർവേസ്​ കാർഗോ സൗജന്യമായി ഉപയോഗിക്കാം.

കോവിഡ്-19 പ്രതിസന്ധിമൂലം ദശലക്ഷക്കണക്കിന ്ജനങ്ങളാണ് ദുരിതത്തിൽ കഴിയുന്നതെന്നും ഒരു എയർലൈനെന്ന നിലയിൽ അവർക്കാകുന്ന സഹായമെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതി​െൻറ ഭാഗമായാണ് പദ്ധതിയെന്നും ഖത്തർ എയർവേസ്​ സി.ഇ.ഒ അക്​ബർ അൽബാക്കിർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.