
സ്വന്തം ലേഖകൻ: കോവിഡ്-19 കാരണം അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ഖത്തറിെൻറ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ്. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ ഖത്തർ എയർവേസ് ഇതുവരെ മടക്കി നൽകിയത് 120 കോടി യു.എസ് ഡോളറാണ്.
കോവിഡ്-19നെ തുടർന്ന് ആഗോളതലത്തിൽ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനം നിർത്തലാക്കുകയും വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉപഭോക്താക്കൾ പണം തിരികെ ആവശ്യപ്പെട്ട് ഖത്തർ എയർവേസിനെ സമീപിച്ചത്. മാർച്ച് മുതൽ ഇതുവരെയായി 96 ശതമാനം അപേക്ഷകൾക്കും റീഫണ്ട് നൽകിയതായി ഖത്തർ എയർവേസ് അറിയിച്ചു. പുതിയ റീഫണ്ടുകൾ ഒരു മാസത്തിനകംതന്നെ തിരിച്ചുനൽകുമെന്നും അതിെൻറ നടപടികൾ പുരോഗമിക്കുകയാണെന്നും ഖത്തർ എയർവേസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ യാത്രക്കാർക്ക് ഏറ്റവും ലളിതമായ ബുക്കിങ് നയങ്ങളാണ് കോവിഡ്-19 പശ്ചാത്തലത്തിൽ ഖത്തർ എയർവേസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 30ന് മുമ്പായി ബുക്ക് ചെയ്യുന്ന ഖത്തർ എയർവേസ് ടിക്കറ്റുകൾക്ക് രണ്ടു വർഷത്തെ കാലാവധിയാണ് കമ്പനി ഓഫർ നൽകുന്നത്. ഇക്കാലയളവിൽ യാത്രക്കാർക്ക് തീയതിയും സ്ഥലവും ആവശ്യനുസരണം സൗജന്യമായി മാറ്റാനും ഖത്തർ എയർവേസ് ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്. കോവിഡ്കാലത്ത് ജീവകാരുണ്യമേഖലയിലും ഖത്തർ എയർവേസ് സജീവമാണ്.
വിവിധ രാജ്യങ്ങളിൽ അർഹരായവർക്ക് 10 ലക്ഷം കിലോ മെഡിക്കൽ ഉൾപ്പെടെയുള്ള അടിയന്തര സഹായം സൗജന്യമായി എത്തിക്കുന്ന പദ്ധതിക്കാണ് ഖത്തർ എയർവേസ് കാർഗോ ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തർ എയർവേസിെൻറ വൺ മില്യൺ കിലോ കാമ്പയിൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുക.
ജൂലൈ മുതൽ ഡിസംബർ അവസാനം വരെ ചാരിറ്റി സംഘടനകൾക്ക് മാനുഷിക-മെഡിക്കൽ സഹായങ്ങൾ ഖത്തർ എയർവേസ് കാർഗോ വിമാനങ്ങൾ വഴി സൗജന്യമായി വിവിധ രാജ്യങ്ങളിലേക്ക് സഹായം എത്തിക്കുന്നതാണ് പദ്ധതി. കാർഗോ ഗതാഗത മേഖലയിൽ ഇതുവരെ ആരും നടപ്പാക്കാത്ത പദ്ധതിയാണിത്. ഇതുവഴി ഖത്തറിലെ ചാരിറ്റി സംഘടനകൾക്ക് അവരാഗ്രഹിക്കുന്ന രാജ്യങ്ങളിൽ മെഡിക്കൽ, മാനുഷിക സഹായമെത്തിക്കാൻ ഖത്തർ എയർവേസ് കാർഗോ സൗജന്യമായി ഉപയോഗിക്കാം.
കോവിഡ്-19 പ്രതിസന്ധിമൂലം ദശലക്ഷക്കണക്കിന ്ജനങ്ങളാണ് ദുരിതത്തിൽ കഴിയുന്നതെന്നും ഒരു എയർലൈനെന്ന നിലയിൽ അവർക്കാകുന്ന സഹായമെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിെൻറ ഭാഗമായാണ് പദ്ധതിയെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽബാക്കിർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല