1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2020

സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതലി​െൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്കാണ്​ ബുധനാഴ്​ച മുതൽ പ്രവർത്തനാനുമതി നൽകിയത്​.

ബാർബർഷോപ്പുകൾക്ക്​ പുറമെ മെൻസ്​ പെഴ്​സണൽ കെയർ സ്​ഥാപനങ്ങൾ, സ്​ത്രീകൾക്കായുള്ള ബ്യൂട്ടിസലൂണുകൾ,ഹെയർ ഡ്രസ്സിങ്​ സ്​ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്​. എല്ലാ തരം പബ്ലിക്​ റസ്​റ്റോറൻറുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്​ച മുതൽ ഇരുന്ന്​ ഭക്ഷണം കഴിക്കാനും അനുമതി നൽകി.

എല്ലാ തരം ഭക്ഷണങ്ങളും വിളമ്പാമെങ്കിലും ഹുക്കയുടെ ഉപയോഗം നിരോധിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒട്ടകയോട്ട വേദികൾ, ഹോട്ടലുകളിലെ മീറ്റിങ്​/കോൺഫറൻസ്​ ഹാളുകൾ, ജിംനേഷ്യങ്ങളും ഫിറ്റ്​നസ്​ സെൻററുകളും, വാട്ടർ സ്​പോർട്സ്​ സംവിധാനങ്ങൾ, ലേസർ ട്രീറ്റ്​മെൻറ്​ കേന്ദ്രങ്ങൾ, വിവാഹ സാധനങ്ങൾ വിൽപന നടത്തുകയും വാടകക്ക്​ നൽകുകയും ചെയ്യുന്ന സ്​ഥാപനങ്ങൾ, പരമ്പരാഗത മരുന്നുകളുടെ ക്ലിനിക്കുകൾ എന്നിവക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്​.

ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും ബുധനാഴ്​ച മുതൽ പ്രവർത്തനം പുനരാരംഭിക്കു​േമ്പാൾ സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. ഒരേസമയം രണ്ട്​ ഉപഭോക്​താക്കളിലധികം (വലുപ്പത്തിന്​ അനുസരിച്ച്​) അനുവദനീയമല്ല. സാമൂഹിക അകലം ഉറപ്പാക്കണം. ഇതോടൊപ്പം ഹസ്​തദാനവും ഒഴിവാക്കണം. കടക്കുള്ളിൽ ആളുകൾ കാത്തിരിക്കുന്നതും അനുവദനീയമല്ല. ബാർബർഷോപ്പിലെ ജീവനക്കാർ പി.പി.ഇ കിറ്റ്​, ഫേസ്​ ഷീൽഡ്​, മാസ്ക്​, ഗ്ലൗസ്​ എന്നിവ ധരിക്കണം. ഉപയോഗിച്ച ശേഷം ഒഴിവാക്കാവുന്ന ഏപ്രണുകളും ഉപകരണങ്ങളും ഉണ്ടായിരിക്കണം. കത്രികകളടക്കം വീണ്ടും ഉപയോഗിക്കുന്ന സാധനങ്ങൾ ഒാരോ ആളുകൾക്ക്​ ശേഷവും രോഗാണുമുക്​തമാക്കണം.

രോഗാണുമുക്​തമാക്കുന്നതിനുള്ള നിശ്​ചിത മാനദണ്ഡത്തിലുള്ള സംവിധാനങ്ങൾ ഒാരോ കടകളിലും ഉണ്ടാകണം. ഒാരോ ഉപഭോക്​താക്കൾക്ക്​ സേവനം നൽകിയ ശേഷവും ജീവനക്കാർ കൈകൾ സോപ്പ്​ ഉപയോഗിച്ച്​ കഴുകണം. ഉപയോഗിക്കുന്ന വസ്​ത്രങ്ങൾ ജീവനക്കാർ ശുചിത്വത്തോടെ വൃത്തിയാക്കുകയും വേണം. ഫേഷ്യൽ ക്ലീനിങ്​ സേവനങ്ങൾ നൽകുന്ന കടകളിൽ നാല്​ ചതുരശ്ര മീ​റ്ററെങ്കിലും സ്​ഥലം അധികമായി വേണം. മൂർച്ചയുള്ള വസ്​തുക്കൾ നീക്കം ചെയ്യുന്നതിന്​ എല്ലാ കടകളിലും പ്രത്യേക പാത്രങ്ങൾ വെക്കണമെന്ന​ും അറിയിപ്പിൽ പറയുന്നു.

റസ്​റ്റോറൻറിലെ ഒാരോ മേശയും രണ്ട്​ മീറ്റർ അകലം ഉറപ്പുവരുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. ഇടനാഴിയിലും റസ്​റ്റോറൻറിനുള്ളിലെ പൊതു ഇടങ്ങളിലും ഉപഭോക്​താക്കൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം ഉറപ്പാക്കണം. ഉപഭോക്​താക്കളും ജീവനക്കാരും റസ്​റ്റോറൻറിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തണം.

ആൽക്കഹോളി​െൻറ അംശം 70 ശതമാനത്തിൽ കുറയാത്ത സാനിറ്റൈസറുകൾ ലഭ്യമാക്കണം. ഒരു മേശയിൽ പരമാവധി നാലുപേർ മാത്രമാണ്​ ഇരിക്കാൻ പാടുള്ളൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മെനു വേണം നൽകാൻ. ഭക്ഷണവും പാനീയങ്ങളും ഒറ്റതവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലും കപ്പുകളിലുമാകണം നൽകേണ്ടത്​. ബുഫെകളും എല്ലാതരത്തിലുമുള്ള സെൽഫ്​ സർവീസുകളും ഒഴിവാക്കണം. ഉപ്പ്​, കുരുമുളക്​, പഞ്ചസാര, കെച്ചപ്പ്​ തുടങ്ങിയവയെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കറ്റുകളിലാക്കി നൽകണം. പത്രങ്ങളും മാസികകളും മേശകളിൽ വെക്കരുത്. കാത്തിരിപ്പ്​ സ്​ഥലത്തേക്ക്​ പ്രവേശനം വിലക്കണം. ഇലക്​ട്രോണിക്​ പേയ്​മെൻറ്​ സംവിധാനം പ്രോത്സാഹിപ്പിക്കണം. ഇത്​ സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തി​െൻറ മാർഗ നിർദേശങ്ങൾ പാലിക്കണം. ആളുകൾ പൊതുവായി സ്​പർശിക്കുന്ന സ്​ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയും രോഗാണുമുക്​തമാക്കുകയും വേണം.

ജോലി തുടങ്ങു​േമ്പാഴും ജോലി തുടങ്ങി ഒാരോ ആറുമണിക്കൂറിന്​ ശേഷവും ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം. ഉപഭോക്​താക്കളുടെ ശരീര താപനിലയും പരിശോധിക്കണം. 37 ഡിഗ്രിക്ക്​ മുകളിൽ ശരീര താപനിലയുള്ള ഉപഭോക്​താക്കളെയും ജീവനക്കാരെയും റസ്​റ്റോറൻറിൽ പ്രവേശിപ്പിക്കരുത്​. കാറ്ററിങ്​ ഹാൾ, അടുക്കള, റസ്​റ്റോറൻറി​െൻറ മറ്റ്​ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ സാമൂഹിക അകലം പാലിക്കണം.

ഭക്ഷണം കഴിക്കുന്നത്​ ഒഴിച്ചുള്ള സമയങ്ങളിൽ ഉപഭോക്​താക്കൾ മുഖാവരണങ്ങൾ ധരിക്കണം. ഉപഭോക്​താക്കൾ റസ്​റ്റോറൻറിൽ ചുറ്റിതിരിയുകയോ മേശയിലോ അവരുടേതല്ലാത്ത മറ്റ്​ സാധനങ്ങളിലോ തൊടുകയോ ചെയ്യരുത്​. തുമ്മുകയോ ചുമക്കുകയോ ചെയ്യുന്ന സമയത്ത്​ വായും മൂക്കും മറച്ചുപിടിക്കണം. ഹസ്​തദാനം ഒഴിവാക്കുകയും വേണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഉടൻ റസ്​റ്റോറൻറിൽ നിന്ന്​ പുറത്തുപോവുകയും വേണം. റസ്​റ്റോറൻറുകളിൽ കോവിഡ്​ അടിസ്​ഥാന പ്രതി​േരാധ നടപടികൾ പാലിക്കുന്നില്ലെങ്കിൽ ഉപഭോക്​താക്കൾ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.