
സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിെൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്കാണ് ബുധനാഴ്ച മുതൽ പ്രവർത്തനാനുമതി നൽകിയത്.
ബാർബർഷോപ്പുകൾക്ക് പുറമെ മെൻസ് പെഴ്സണൽ കെയർ സ്ഥാപനങ്ങൾ, സ്ത്രീകൾക്കായുള്ള ബ്യൂട്ടിസലൂണുകൾ,ഹെയർ ഡ്രസ്സിങ് സ്ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എല്ലാ തരം പബ്ലിക് റസ്റ്റോറൻറുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്ച മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി.
എല്ലാ തരം ഭക്ഷണങ്ങളും വിളമ്പാമെങ്കിലും ഹുക്കയുടെ ഉപയോഗം നിരോധിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒട്ടകയോട്ട വേദികൾ, ഹോട്ടലുകളിലെ മീറ്റിങ്/കോൺഫറൻസ് ഹാളുകൾ, ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെൻററുകളും, വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ, ലേസർ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ, വിവാഹ സാധനങ്ങൾ വിൽപന നടത്തുകയും വാടകക്ക് നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, പരമ്പരാഗത മരുന്നുകളുടെ ക്ലിനിക്കുകൾ എന്നിവക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുേമ്പാൾ സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒരേസമയം രണ്ട് ഉപഭോക്താക്കളിലധികം (വലുപ്പത്തിന് അനുസരിച്ച്) അനുവദനീയമല്ല. സാമൂഹിക അകലം ഉറപ്പാക്കണം. ഇതോടൊപ്പം ഹസ്തദാനവും ഒഴിവാക്കണം. കടക്കുള്ളിൽ ആളുകൾ കാത്തിരിക്കുന്നതും അനുവദനീയമല്ല. ബാർബർഷോപ്പിലെ ജീവനക്കാർ പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ്, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. ഉപയോഗിച്ച ശേഷം ഒഴിവാക്കാവുന്ന ഏപ്രണുകളും ഉപകരണങ്ങളും ഉണ്ടായിരിക്കണം. കത്രികകളടക്കം വീണ്ടും ഉപയോഗിക്കുന്ന സാധനങ്ങൾ ഒാരോ ആളുകൾക്ക് ശേഷവും രോഗാണുമുക്തമാക്കണം.
രോഗാണുമുക്തമാക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡത്തിലുള്ള സംവിധാനങ്ങൾ ഒാരോ കടകളിലും ഉണ്ടാകണം. ഒാരോ ഉപഭോക്താക്കൾക്ക് സേവനം നൽകിയ ശേഷവും ജീവനക്കാർ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ജീവനക്കാർ ശുചിത്വത്തോടെ വൃത്തിയാക്കുകയും വേണം. ഫേഷ്യൽ ക്ലീനിങ് സേവനങ്ങൾ നൽകുന്ന കടകളിൽ നാല് ചതുരശ്ര മീറ്ററെങ്കിലും സ്ഥലം അധികമായി വേണം. മൂർച്ചയുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിന് എല്ലാ കടകളിലും പ്രത്യേക പാത്രങ്ങൾ വെക്കണമെന്നും അറിയിപ്പിൽ പറയുന്നു.
റസ്റ്റോറൻറിലെ ഒാരോ മേശയും രണ്ട് മീറ്റർ അകലം ഉറപ്പുവരുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. ഇടനാഴിയിലും റസ്റ്റോറൻറിനുള്ളിലെ പൊതു ഇടങ്ങളിലും ഉപഭോക്താക്കൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം ഉറപ്പാക്കണം. ഉപഭോക്താക്കളും ജീവനക്കാരും റസ്റ്റോറൻറിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തണം.
ആൽക്കഹോളിെൻറ അംശം 70 ശതമാനത്തിൽ കുറയാത്ത സാനിറ്റൈസറുകൾ ലഭ്യമാക്കണം. ഒരു മേശയിൽ പരമാവധി നാലുപേർ മാത്രമാണ് ഇരിക്കാൻ പാടുള്ളൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മെനു വേണം നൽകാൻ. ഭക്ഷണവും പാനീയങ്ങളും ഒറ്റതവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലും കപ്പുകളിലുമാകണം നൽകേണ്ടത്. ബുഫെകളും എല്ലാതരത്തിലുമുള്ള സെൽഫ് സർവീസുകളും ഒഴിവാക്കണം. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവയെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കറ്റുകളിലാക്കി നൽകണം. പത്രങ്ങളും മാസികകളും മേശകളിൽ വെക്കരുത്. കാത്തിരിപ്പ് സ്ഥലത്തേക്ക് പ്രവേശനം വിലക്കണം. ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം പ്രോത്സാഹിപ്പിക്കണം. ഇത് സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശങ്ങൾ പാലിക്കണം. ആളുകൾ പൊതുവായി സ്പർശിക്കുന്ന സ്ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയും രോഗാണുമുക്തമാക്കുകയും വേണം.
ജോലി തുടങ്ങുേമ്പാഴും ജോലി തുടങ്ങി ഒാരോ ആറുമണിക്കൂറിന് ശേഷവും ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം. ഉപഭോക്താക്കളുടെ ശരീര താപനിലയും പരിശോധിക്കണം. 37 ഡിഗ്രിക്ക് മുകളിൽ ശരീര താപനിലയുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും റസ്റ്റോറൻറിൽ പ്രവേശിപ്പിക്കരുത്. കാറ്ററിങ് ഹാൾ, അടുക്കള, റസ്റ്റോറൻറിെൻറ മറ്റ് സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ സാമൂഹിക അകലം പാലിക്കണം.
ഭക്ഷണം കഴിക്കുന്നത് ഒഴിച്ചുള്ള സമയങ്ങളിൽ ഉപഭോക്താക്കൾ മുഖാവരണങ്ങൾ ധരിക്കണം. ഉപഭോക്താക്കൾ റസ്റ്റോറൻറിൽ ചുറ്റിതിരിയുകയോ മേശയിലോ അവരുടേതല്ലാത്ത മറ്റ് സാധനങ്ങളിലോ തൊടുകയോ ചെയ്യരുത്. തുമ്മുകയോ ചുമക്കുകയോ ചെയ്യുന്ന സമയത്ത് വായും മൂക്കും മറച്ചുപിടിക്കണം. ഹസ്തദാനം ഒഴിവാക്കുകയും വേണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഉടൻ റസ്റ്റോറൻറിൽ നിന്ന് പുറത്തുപോവുകയും വേണം. റസ്റ്റോറൻറുകളിൽ കോവിഡ് അടിസ്ഥാന പ്രതിേരാധ നടപടികൾ പാലിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല