1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2020

സ്വന്തം ലേഖകൻ: ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള രാജ്യത്തെ റസ്​റ്റാറൻറുകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് കരസ്​ഥമാക്കിയിട്ടില്ലാത്ത റസ്​റ്റാറൻറുകൾക്ക് 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. റസ്​റ്റാറൻറുകളിൽ ബുഫേ സംവിധാനം ഉണ്ടാകരുത്​.

ശീശ സൗകര്യം അനുവദനീയമല്ല. ഭക്ഷണമെനു മുൻകൂട്ടി ഓർഡർ ചെയ്തിരിക്കണം. ഹാൻഡ് സാനിറ്റൈസറുകൾ നൽകണം. തറയിൽ സുരക്ഷിത അകലം വ്യക്തമാക്കുന്ന സ്​റ്റിക്കറുകൾ പതിക്കണം. തീൻമേശകൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിച്ചിരിക്കണം. മാസ്​ക് ധരിക്കാത്തവരെയും ശരീരോഷ്മാവ് 38 ഡിഗ്രിയിൽ കൂടുതലുള്ളവരെയും ഇഹ്തിറാസ്​ ആപ്പിൽ പച്ചനിറം സ്​റ്റാറ്റസ്​ കാണിക്കാത്തവരെയും ഒരിക്കലും റസ്​റ്റാറൻറിനകത്തേക്ക് പ്രവേശിപ്പിക്കരുത്​.

കുടുംബാംഗങ്ങൾക്കൊഴികെ നീളമുള്ള മേശയിൽ പരമാവധി അഞ്ചുപേർക്ക് മാത്രമേ ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ. കഴിയുന്നത്ര കാർഡുപയോഗിച്ചുള്ള പണമിടപാടിന് ഉപഭോക്താക്കളെ േപ്രാത്സാഹിപ്പിക്കണം.

qatarclean.com എന്ന വെബ്സൈറ്റ് വഴി റസ്​റ്റാറൻറുകൾക്ക് ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. ബന്ധപ്പെട്ട അതോറിറ്റികൾ മുന്നോട്ടുവെക്കുന്ന വ്യവസ്​ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നവക്ക്​ സർട്ടിഫിക്കറ്റുകൾ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.