
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീളുന്നു. ഖത്തർ എയർവേസ്, സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾ പറത്താൻ അനുമതി ഉണ്ടായിരുന്നത്.
സൗദിയയും എയർഇന്ത്യയും സർവിസ് ആരംഭിച്ചിരുന്നു. ഖത്തർ എയർവേസ് വലിയ വിമാനങ്ങളുെട സർവിസ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് വിമാനാപകടം ഉണ്ടാകുന്നതും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതും. ആഗസ്റ്റ് ഏഴിന് അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം വലിയ വിമാനങ്ങളുടെ ഗണത്തിൽ ഉൾെപ്പടുന്നതല്ല. നാരോ േബാഡി വിഭാഗത്തിലുള്ള ബി 737 800 എന്ന ചെറിയ വിമാനമായിരുന്നു അത്.
അപകടത്തിനുശേഷം വിവിധ ഏജൻസികൾ പരിശോധനകൾ നടത്തിയെങ്കിലും വിമാനത്താവളത്തിന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. റൺവേയുടെ ടച്ച് ഡൗൺ പോയൻറിൽനിന്ന് 1200 മീറ്റർ പിന്നിട്ട ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. ഇതാണ് അപകടത്തിെൻറ കാരണമെന്നാണ് പ്രബലമായ നിഗമനം.
2002 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട്. 2015ൽ റൺവേ നവീകരണത്തിനായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയ വിമാനങ്ങളുെട സർവിസ് ഇല്ലാതായി. റൺവേ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും പിന്നീട് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കിയിരുന്നില്ല.
ജനകീയ സമരമടക്കം ഉയർന്നതോടെയാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നത്. ഇതാണ് കഴിഞ്ഞ ആഗസ്റ്റിലെ അപകടത്തിെൻറ പശ്ചാത്തലത്തിൽ വീണ്ടും ഇല്ലാതായത്. വിമാനത്താവളത്തിന് പ്രശ്നങ്ങളുള്ളതായി നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയില്ല. എന്നിട്ടും വിലക്ക് തുടരുന്നതിൽ പ്രവാസികളടക്കം ആശങ്കയിലാണ്. വിലക്ക് താൽക്കാലികമാണെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
നേരത്തേ കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേയുടെ നീളം വെറും 6000 അടി മാത്രമായിരുന്നു. ഒരു വലിയ വിമാനത്തിന് പറന്നിറങ്ങാൻ സാധാരണ ഗതിയിൽ 6000 അടി മതി. കരിപ്പൂർ വിമാനത്താവളത്തിെൻറ റൺവേയുടെ നീളം 9000ത്തിൽ അധികം അടിയിലേക്ക് പിന്നീട് ഉയർത്തിയിരുന്നു. ഇതിനുശേഷമാണ് വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല