1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2020

സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനാപകടത്തി​െൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ നീളുന്നു. ഖത്തർ എയർവേ​സ്​, സൗദി എയർലൈൻസ്​, എമിറേറ്റ്​സ്​, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ്​ കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങൾ പറത്താൻ അനുമതി ഉണ്ടായിരുന്നത്​.

സൗദിയയും എയർഇന്ത്യയും സർവിസ്​ ആരംഭിച്ചിരുന്നു. ഖത്തർ എയർവേ​സ്​ വലിയ വിമാനങ്ങളു​െട സർവിസ്​ ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ്​ വിമാനാപകടം ഉണ്ടാകുന്നതും വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം വന്നതും. ആഗസ്​റ്റ്​ ഏഴിന്​ അപകടത്തിൽപെട്ട എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം വലിയ വിമാനങ്ങളുടെ ഗണത്തിൽ ഉൾ​െപ്പടുന്നതല്ല. നാരോ ​േബാഡി വിഭാഗത്തിലുള്ള ബി 737 800 എന്ന ചെറിയ വിമാനമായിരുന്നു അത്​.

അപകടത്തിനുശേഷം വിവിധ ഏജൻസികൾ പരിശോധനകൾ നടത്തിയെങ്കിലും വിമാനത്താവളത്തിന്​ സാ​ങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്നാണ്​ വിവരം. റൺവേയുടെ ടച്ച്​ ഡൗൺ പോയൻറിൽനിന്ന്​ 1200 മീറ്റർ പിന്നിട്ട ശേഷമാണ്​ വിമാനം ലാൻഡ്​​ ചെയ്​തത്​. ഇതാണ്​ അപകടത്തി​െൻറ കാരണമെന്നാണ്​ പ്രബലമായ നിഗമനം.

2002 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട്​. 2015ൽ റൺവേ നവീകരണത്തിനായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയ വിമാനങ്ങളു​െട സർവിസ്​ ഇല്ലാതായി. റൺവേ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും പിന്നീട്​ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ നീക്കിയിരുന്നില്ല.

ജനകീയ സമരമടക്കം ഉയർന്നതോടെയാണ്​ വീണ്ടും വലിയ വിമാനങ്ങൾക്ക്​ അനുമതി ലഭിക്കുന്നത്​. ഇതാണ്​ കഴിഞ്ഞ ആഗസ്​റ്റിലെ അപകടത്തി​െൻറ പശ്ചാത്തലത്തിൽ വീണ്ടും ഇല്ലാതായത്​. വിമാനത്താവളത്തിന്​ പ്രശ്​നങ്ങളുള്ളതായി നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയില്ല. എന്നിട്ടും വിലക്ക്​ തുടരുന്നതിൽ പ്രവാസികളടക്കം ആശങ്കയിലാണ്​. വിലക്ക്​ താൽക്കാലികമാണെന്നാണ്​ അധികൃതർ അറിയിച്ചിരുന്നത്​.

നേരത്തേ കോഴിക്കോട്​ വിമാനത്താവളത്തി​െൻറ റൺവേയുടെ നീളം വെറും 6000 അടി മാത്രമായിരുന്നു. ഒരു വലിയ വിമാനത്തിന്​ പറന്നിറങ്ങാൻ സാധാരണ ഗതിയിൽ 6000 അടി മതി. കരിപ്പൂർ വിമാനത്താവളത്തി​െൻറ റൺവേയുടെ നീളം 9000ത്തിൽ അധികം അടിയിലേക്ക്​ പിന്നീട്​ ഉയർത്തിയിരുന്നു. ഇതിനുശേഷമാണ്​ വലിയ വിമാനങ്ങൾക്ക്​ വീണ്ടും അനുമതി നൽകിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.