1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തിങ്കളാഴ്​ച അറിയിച്ചു.

വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങി വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന വിദേശ തൊഴിലാളികൾക്ക്​ കമ്പനികളിലേക്ക് ​േജാലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും. ഇത്തരം ജോലിക്കാരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷൻ (തസ്​തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഇൗ സേവനം നിർത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ

ഇ​രു​പ​തോ അ​തി​ൽ കൂ​ടു​ത​ലോ തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നി​ച്ചു ​താ​മ​സി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് 30 ദി​വ​സ​ത്തെ ത​ട​വും പ​ര​മാ​വ​ധി 10 ല​ക്ഷം റി​യാ​ൽ പി​ഴ​യും ശി​ക്ഷ ന​ൽ​കു​മെ​ന്ന്​ സൗ​ദി മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ, യു​ദ്ധ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ത്യേ​ക പ്ര​തി​സ​ന്ധി​ക​ളി​ൽ 180 ദി​വ​സം വ​രെ ജ​യി​ൽ ശി​ക്ഷ വ​ർ​ധി​പ്പി​ച്ചേ​ക്കാം. ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ സം​ഖ്യ ഇ​ര​ട്ടി​യു​മാ​യേ​ക്കാം. ഇ​രു​പ​തോ അ​തി​ൽ കൂ​ടു​ത​ലോ തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്നി​ച്ചു പാ​ർ​പ്പി​ക്കു​ന്ന​തി​ന് താ​മ​സ​കേ​ന്ദ്ര​ത്തി​ന് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​െൻറ ച​ട്ട​ങ്ങ​ൾ അ​നു​ശാ​സി​ക്കു​ന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ത്ത​രം താ​മ​സ​സ്ഥ​ല​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി ആ​ഭ്യ​ന്ത​ര, മു​നി​സി​പ്പ​ൽ, ഗ്രാ​മീ​ണ കാ​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യം, മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​നം, ഭ​വ​ന നി​ർ​മാ​ണം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ഥി​രം സ​മി​തി മ​ന്ത്രാ​ല​യം രൂ​പ​വ​ത്​​ക​രി​ക്കും.

താ​മ​സ​ കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡു​ക​ൾ ന​ട​ത്താ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഉ​ചി​ത​മാ​യ പി​ഴ ഈ​ടാ​ക്കു​ക​യോ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ ഇ​ല്ല​യോ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ മു​നി​സി​പ്പ​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്യാ​നും സ​മി​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്.

കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന, തു​ട​ർ​ന​ട​പ​ടി​ക​ൾ, നി​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് മ​ന്ത്രാ​ല​യ​ത്തി​െൻറ ‘ബ​ല​ദി’ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​ടി​സ്ഥാ​ന​പ​ര​മാ​യി ചി​ല യോ​ഗ്യ​ത​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

സ്ഥാ​പ​ന​ത്തി​ൽ മൂ​ന്നോ അ​തി​ല​ധി​ക​മോ എ​ൻ​ജി​നീ​യ​ർ​മാ​ർ, കു​റ​ഞ്ഞ​ത് അ​ഞ്ച് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​വ​ണം. മ​നു​ഷ്യ​വി​ഭ​വ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ക​ണ​ക്ക​നു​സ​രി​ച്ച് സൗ​ദി​യി​ൽ അ​വി​ദ​ഗ്​​ധ മേ​ഖ​ല​യി​ൽ 163 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.