1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ ഡോക്​ടർമാരുടെയും നഴ്​സുമാരുടെയും മറ്റ്​ ആരോഗ്യ പ്രവർത്തകരുടെയും ജോലി കരാർ മൂന്നുവർഷമാക്കും. നിലവിലെ ഒരുവർഷമെന്ന രീതി മാറ്റണമെന്ന്​ സിവിൽ സർവീസ്​ കമീഷൻ ആരോഗ്യ മന്ത്രാലയത്തിന്​ നിർദേശം നൽകി.

നിലവിലെ കരാർ കാലാവധി കഴിയുന്നമുറക്കാണ്​ പുതിയ കരാറിലേക്ക്​ മാറുക. ഒാരോ കേസും പ്രത്യേകമായി പരിഗണിക്കും. മൂന്നുവർഷ കരാർ വേണ്ടതില്ല എന്ന്​ തോന്നുന്ന തസ്​തികക്കും ജീവനക്കാർക്കും അതനുസരിച്ചുള്ള കരാറാണ്​ തയാറാക്കുക. സിവിൽ സർവീസ്​ കമീഷൻ നിർദേശത്തിന്​ ആരോഗ്യ മന്ത്രാലയത്തിന്​ എതിർപ്പില്ല എന്നാണ്​ വിവരം. തൊഴിൽ കരാർ കാലാവധി വർധിപ്പിക്കുന്നത്​ വിദേശ തൊഴിലാളികൾക്ക്​ സൗകര്യമാണ്​.

സ്വദേശിവത്​കരണ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽനിന്ന്​ വിദേശികളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും മതിയായ സ്വദേശികളെ ലഭ്യമാവാത്തതുകൊണ്ട്​ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ വിഷമിക്കുകയാണ്​. ആരോഗ്യ മന്ത്രാലയത്തിൽനിന്ന്​ നിരവധി ഡോക്​ടർമാരും നഴ്​സുമാരും സമീപ മാസങ്ങളിൽ രാജിവെച്ചു.

കോവിഡ്​ കാലത്ത്​ ജോലി ഭാരം അധികമായതും ആസ്​ട്രേലിയ, കാനഡ ഉൾപ്പെടെ രാജ്യങ്ങളിൽ നല്ല അവസരം ലഭിക്കുന്നതുമാണ്​ ഇതിന്​ കാരണം. ഇതുകൂടി കണക്കിലെടുത്താണ്​ തൊഴിൽ കരാർ കാലാവധി നീട്ടുന്നതെന്നാണ്​ സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.