
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ദേശീയ കൊവിഡ് വാക്സിൻ കാമ്പയിൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്, കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് ഹിലാൽ അൽസായർ തുടങ്ങിയവരും കുത്തിവെപ്പെടുത്തു. ഫൈസർ, ബയോൺടെക് വാക്സിനാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഫൈസർ വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര ഏജൻസികളുടെ അംഗീകാരം നേടിയതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു.
കൊവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചവരെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല. കഴിഞ്ഞ ദിവസമാണ് രാജ്യത്തേക്ക് കൊവിഡ് വാക്സിന് എത്തിചേര്‍ന്നത്. ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതല്‍ ആറു ആഴ്ചകള്‍ക്കിടയിലാണ് രണ്ടാമത്തെ ഡോസ് നല്‍കുക. ഈ കാലയളവില്‍ രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് രാജ്യത്തിനു പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക. ആദ്യ ഡോസ് എടുത്ത് നാല് മുതൽ ആറ് ആഴ്ചക്കിടയിലാണ് രണ്ടാമത്തെ കുത്തിവെപ്പ് എടുക്കേണ്ടത്.
ഭക്ഷ്യ, മരുന്ന് അലർജിലുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല