1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2020

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കൊവിഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. മി​ഷ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ൽ ദേ​ശീ​യ കൊവിഡ്​ വാ​ക്​​സി​ൻ കാ​മ്പ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ കു​​ത്തി​വെ​പ്പെ​ടു​ത്ത്​ ഉ​ദ്​​ഘാ​ട​നം​ ചെ​യ്​​തു. ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്​​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ൽ സാ​ലി​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്, കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ ഹി​ലാ​ൽ അ​ൽ​സാ​യ​ർ തു​ട​ങ്ങി​യ​വ​രും കു​ത്തി​വെ​പ്പെ​ടു​ത്തു. ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഫൈ​സ​ർ വാ​ക്​​സി​ൻ സു​ര​ക്ഷി​ത​വും അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​ടെ അം​ഗീ​കാ​രം നേ​ടി​യ​തു​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല. കഴിഞ്ഞ ദിവസമാണ് രാജ്യത്തേക്ക് കൊവിഡ് വാക്സിന്‍ എത്തിചേര്‍ന്നത്. ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതല്‍ ആറു ആഴ്ചകള്‍ക്കിടയിലാണ് രണ്ടാമത്തെ ഡോസ് നല്‍കുക. ഈ കാലയളവില്‍ രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് രാജ്യത്തിനു പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആ​ദ്യ ഡോ​സ്​ എ​ടു​ത്ത്​ 21 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ടു​ക്കേ​ണ്ട​ത്. ഇ​ത്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ആ​ണ്. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ ഒ​രാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​ ഫ​ലം പൂ​ർ​ണ തോ​തി​ൽ ല​ഭി​ക്കു​ക. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത്​ നാ​ല്​ മു​ത​ൽ ആ​റ്​ ആ​ഴ്​​ച​ക്കി​ട​യി​ലാ​ണ്​ ര​ണ്ടാ​മ​ത്തെ കു​​ത്തി​വെ​പ്പ്​ എ​ടു​ക്കേ​ണ്ട​ത്.

ഭ​ക്ഷ്യ, മ​രു​ന്ന്​ അ​ല​ർ​ജി​ലു​ള്ള​വ​ർ, സാം​ക്ര​മി​ക രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, 30 ദി​വ​സ​ത്തി​നി​ടെ ഏ​തെ​ങ്കി​ലും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.