1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സന്ദർശക വിസയിൽ എത്തുന്നവർക്കും ആശ്രിത വിസക്കാർക്കും ഇനി മുതൽ സൗദി പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്) ജവാസത്തി​െൻറ ഒാൺലൈൻ പോർട്ടലായ ‘അബ്ഷീറി’​െൻറ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും.

ഇനിമുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും അബ്​ഷീർ സേവനം ലഭ്യമാകുമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്​ അറിയിച്ചു. നിലവിൽ സൗദി പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും മാത്രമേ അബ്ഷീറിൽ അക്കൗണ്ട് തുറക്കാൻ കഴിയുമായിരുന്നുള്ളൂ. വ്യക്തിയുടെ കൂടെ ഫാമിലി വിസയിലുള്ള ആശ്രിതരായ ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങി ഓരോരുത്തർക്കും ഇനി അക്കൗണ്ട് തുറക്കാം.

എല്ലാവിധ സന്ദർശക വിസയിൽ എത്തുന്നവർക്കും ഇനിമുതൽ അബ്ഷീറിൽ രജിസ്​റ്റർ ചെയ്യാം. ഇതിനായി വിവിധ മാളുകളിലും മറ്റുമായി സജ്ജീകരിച്ചിരിക്കുന്ന സെൽഫ് സർവിസ് മെഷീനോ (കിയോസ്​ക്​) ജവാസാത്ത് ഓഫിസുകളോ ഉപയോഗപ്പെടുത്താം. ഇഖാമ നമ്പറിന് പകരമായി എയർപോർട്ട് എമിഗ്രേഷനിൽനിന്ന്​ ലഭിക്കുന്ന ബോർഡർ നമ്പർ ചേർത്താൽ മതി. ഇതോടൊപ്പം ഫോൺ നമ്പർകൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം.

സർക്കാറി​െൻറ വിവിധ സേവനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങളിലേക്കും ഇതുപയോഗപ്പെടുത്താം. ഒപ്പം സന്ദർശക വിസയുടെ രേഖകളെല്ലാം ഡിജിറ്റൽ രേഖയായി ഫോണിൽ ലഭിക്കും. അടുത്തിടെ രാജ്യത്തെ എല്ലാവരുടെയും ഇഖാമ ഡിജിറ്റലായി മൊബൈലിൽ ലഭിക്കുന്ന അബ്ഷീർ ഇൻഡിവിജ്വൽ ആപ്ലിക്കേഷനും മന്ത്രാലയം വികസിപ്പിച്ചിരുന്നു.

ഇഖാമക്കും ​െഡ്രെവിങ് ലൈസൻസിനും ഇസ്തിമാറക്കും പകരം യാത്രകളിൽ പൊലീസിനെ ഈ രേഖ കാണിച്ചാലും മതി. നിലവിൽ രാജ്യത്തെ തവക്കൽനാ ആപ്ലിക്കേഷനും അബ്ഷീറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം മക്ക, മദീന സന്ദർശനങ്ങളിലേക്കും ഓൺലൈൻ ആപ്ലിക്കേഷനുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നീക്കമുണ്ട്. രാജ്യം ഡിജിറ്റൽ മാറ്റത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

ക​ട​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ‘ത​വ​ക്ക​ൽ​നാ’ ആ​പ്​ നി​ർ​ബ​ന്ധം

പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ സൗ​ദി മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ, ഭ​വ​ന​മ​ന്ത്രി മാ​ജി​ദ്​ അ​ൽ​ഹു​ഖൈ​ൽ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ മു​നി​സി​പ്പ​ൽ, ബ​ല​ദി​യ ഒാ​ഫി​സു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പൗ​ര​ന്മാ​രു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും​ വൈ​റ​സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​നും പ​ഴു​ത​ട​ച്ച ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നാ​ണ്​ നി​ർ​ദേ​ശം.

ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി പോ​ലു​ള്ള ക​ട​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ​മേ​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക, നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക, ലോ​ഡി​ങ്, അ​ൺ​ലോ​ഡി​ങ്​ തൊ​ഴി​ലാ​ളി​ക​ൾ ​ൈക​യു​റ​ക​ളും മാ​സ്​​കും ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക, മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും വ്യ​ക്തി​ഗ​ത ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും ഇ​ട​ക്കി​ടെ കൈ​ക​ൾ ക​ഴു​കു​ന്ന​തി​നെ​ക്കു​റി​ച്ചും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക എ​ന്നി​വ നി​ർ​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.