
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സന്ദർശക വിസയിൽ എത്തുന്നവർക്കും ആശ്രിത വിസക്കാർക്കും ഇനി മുതൽ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്) ജവാസത്തിെൻറ ഒാൺലൈൻ പോർട്ടലായ ‘അബ്ഷീറി’െൻറ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും.
ഇനിമുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും അബ്ഷീർ സേവനം ലഭ്യമാകുമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. നിലവിൽ സൗദി പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും മാത്രമേ അബ്ഷീറിൽ അക്കൗണ്ട് തുറക്കാൻ കഴിയുമായിരുന്നുള്ളൂ. വ്യക്തിയുടെ കൂടെ ഫാമിലി വിസയിലുള്ള ആശ്രിതരായ ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങി ഓരോരുത്തർക്കും ഇനി അക്കൗണ്ട് തുറക്കാം.
എല്ലാവിധ സന്ദർശക വിസയിൽ എത്തുന്നവർക്കും ഇനിമുതൽ അബ്ഷീറിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി വിവിധ മാളുകളിലും മറ്റുമായി സജ്ജീകരിച്ചിരിക്കുന്ന സെൽഫ് സർവിസ് മെഷീനോ (കിയോസ്ക്) ജവാസാത്ത് ഓഫിസുകളോ ഉപയോഗപ്പെടുത്താം. ഇഖാമ നമ്പറിന് പകരമായി എയർപോർട്ട് എമിഗ്രേഷനിൽനിന്ന് ലഭിക്കുന്ന ബോർഡർ നമ്പർ ചേർത്താൽ മതി. ഇതോടൊപ്പം ഫോൺ നമ്പർകൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം.
സർക്കാറിെൻറ വിവിധ സേവനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങളിലേക്കും ഇതുപയോഗപ്പെടുത്താം. ഒപ്പം സന്ദർശക വിസയുടെ രേഖകളെല്ലാം ഡിജിറ്റൽ രേഖയായി ഫോണിൽ ലഭിക്കും. അടുത്തിടെ രാജ്യത്തെ എല്ലാവരുടെയും ഇഖാമ ഡിജിറ്റലായി മൊബൈലിൽ ലഭിക്കുന്ന അബ്ഷീർ ഇൻഡിവിജ്വൽ ആപ്ലിക്കേഷനും മന്ത്രാലയം വികസിപ്പിച്ചിരുന്നു.
ഇഖാമക്കും െഡ്രെവിങ് ലൈസൻസിനും ഇസ്തിമാറക്കും പകരം യാത്രകളിൽ പൊലീസിനെ ഈ രേഖ കാണിച്ചാലും മതി. നിലവിൽ രാജ്യത്തെ തവക്കൽനാ ആപ്ലിക്കേഷനും അബ്ഷീറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം മക്ക, മദീന സന്ദർശനങ്ങളിലേക്കും ഓൺലൈൻ ആപ്ലിക്കേഷനുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നീക്കമുണ്ട്. രാജ്യം ഡിജിറ്റൽ മാറ്റത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
കടകളിൽ പ്രവേശിക്കാൻ ‘തവക്കൽനാ’ ആപ് നിർബന്ധം
പുതിയ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവനമന്ത്രി മാജിദ് അൽഹുഖൈൽ രാജ്യത്തെ വിവിധയിടങ്ങളിലെ മുനിസിപ്പൽ, ബലദിയ ഒാഫിസുകൾക്ക് നിർദേശം നൽകി. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തും വൈറസ് പടരുന്നത് തടയാനും പഴുതടച്ച നടപടികൾ കൈക്കൊള്ളാനാണ് നിർദേശം.
ഭക്ഷ്യസ്ഥാപനങ്ങളിലെയും പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫാർമസി പോലുള്ള കടകളിലെയും ജീവനക്കാരുടെമേൽ നിരീക്ഷണം ശക്തമാക്കുക, നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലോഡിങ്, അൺലോഡിങ് തൊഴിലാളികൾ ൈകയുറകളും മാസ്കും ധരിക്കാൻ നിർബന്ധിക്കുക, മുഴുവൻ തൊഴിലാളികളെയും വ്യക്തിഗത ശുചിത്വത്തെക്കുറിച്ചും ഇടക്കിടെ കൈകൾ കഴുകുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തുക എന്നിവ നിർദേശങ്ങളിലുൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല