
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾക്കും കഫേകൾക്കും കനത്ത പിഴ ചുമത്തും. ഇത് സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി.
ഇതു പ്രകാരം മുൻകരുതൽ നടപടികൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾ, കഫേകൾ, ശീഷാ കഫേകൾ എന്നിവക്ക് ആയിരം റിയാൽ അഡ്മിനിസ്ട്രേറ്റിവ് ഫൈൻ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം സ്ഥാപനം ഒരു മാസത്തേക്ക് അടച്ചിടുകയും വേണമെന്ന് മന്ത്രിതല ഉത്തരവിൽ പറയുന്നു.
റസ്റ്റാറൻറുകളും കഫേകളും ശീഷ കഫേകളും മുൻകരുതൽ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഫെബ്രുവരി 10ന് സുപ്രീം കമ്മിറ്റി മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. ഉത്തരവുമായി ബന്ധപ്പെട്ട നടപടികൾ റോയൽ ഒമാൻ പൊലീസിെൻറ കൂടി സഹായത്തോടെയാകും പൂർത്തീകരിക്കുക.
പിഴ തുക കോവിഡിനെതിരായ ദേശീയ ഫണ്ടിലേക്ക് വകയിരുത്തുകയും ചെയ്യും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റസ്റ്റാറൻറുകളിലും കഫേകളിലും 50 ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഇതിന് പുറമെ നിരവധി നിർദേശങ്ങളും നൽകിയിരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം
ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബഊവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേഷന് ആൻഡ് റജിസ്ട്രേഷന് ഡീന്‍ഷിപ്പ്, സ്റ്റുഡന്‍സ് അഫെയേഴ്സ്, സ്റ്റുഡന്‍സ് സര്‍വീസസ് വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫൈനാന്‍ഷ്യല്‍ തസ്തികകളിലും സ്റ്റുഡന്‍സ് കൗണ്‍സലിങ്, സോഷ്യല്‍ കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് വിഭാഗങ്ങളിലെ എല്ലാ തസ്തികകളും ഇനി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല