1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2021

സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ്​ മു​ൻ​ക​രു​ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കും ക​ന​ത്ത പി​ഴ ചു​മ​ത്തും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സു​ഫി​െൻറ ഉ​ത്ത​ര​വ്​ ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി.

ഇ​തു പ്ര​കാ​രം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ശീ​ഷാ ക​ഫേ​ക​ൾ എ​ന്നി​വ​ക്ക്​ ആ​യി​രം റി​യാ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഫൈ​ൻ ചു​മ​ത്തും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം സ്ഥാ​പ​നം ഒ​രു മാ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടു​ക​യും വേ​ണ​മെ​ന്ന്​ മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

റ​സ്​​റ്റാ​റ​ൻ​റു​ക​ളും ക​ഫേ​ക​ളും ശീ​ഷ ക​ഫേ​ക​ളും മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഫെ​ബ്രു​വ​രി 10ന്​ ​സു​പ്രീം ക​മ്മി​റ്റി മ​ന്ത്രാ​ല​യ​ത്തോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​െൻറ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​കും പൂ​ർ​ത്തീ​ക​രി​ക്കു​ക.

പി​ഴ തു​ക കോ​വി​ഡി​നെ​തി​രാ​യ ദേ​ശീ​യ ഫ​ണ്ടി​ലേ​ക്ക്​ വ​ക​യി​രു​ത്തു​ക​യും ചെ​യ്യും. ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​ വ​രെ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലും 50​ ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മാ​ണ്​ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​തി​ന്​ പു​റ​മെ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു.

വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം

ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബഊവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ആൻഡ് റജിസ്‌ട്രേഷന്‍ ഡീന്‍ഷിപ്പ്, സ്റ്റുഡന്‍സ് അഫെയേഴ്‌സ്, സ്റ്റുഡന്‍സ് സര്‍വീസസ് വിഭാഗങ്ങളിലെയും അഡ്മിനിസ്‌ട്രേറ്റീവ്, ഫൈനാന്‍ഷ്യല്‍ തസ്തികകളിലും സ്റ്റുഡന്‍സ് കൗണ്‍സലിങ്, സോഷ്യല്‍ കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് വിഭാഗങ്ങളിലെ എല്ലാ തസ്തികകളും ഇനി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.