1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2021

സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് പരീക്ഷണാടിസ്ഥാനത്തിൽ ‘ട്രാവൽ പാസ്’ നടപ്പാക്കി തുടങ്ങി. ആദ്യഘട്ടത്തിൽ ഇസ്തംബുൾ റൂട്ടിലാണിത്. കോവിഡ് കാലത്തും യാത്രക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുള്ള വിമാന യാത്രയാണ് ട്രാവൽ പാസിന്റെ ലക്ഷ്യം. യാത്രക്കാരന്റെ കോവിഡ് പരിശോധനാ ഫലം, വാക്‌സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രാവൽ പാസിൽ ലഭിക്കുമെന്നതിനാൽ യാത്രയ്ക്ക് യോഗ്യനാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയും.

ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ്-19 പ​രി​ശോ​ധ​നാ ​ഫ​ലം ല​ഭി​ക്കാ​നും അ​തു​വ​ഴി യാ​ത്ര​ക്ക് യോ​ഗ്യ​നാ​ണോ എ​ന്ന് അ​റി​യാ​നും സാ​ധി​ക്കും. കൂ​ടാ​തെ ഒ​കെ ടു ​ട്രാ​വ​ൽ (യാ​ത്ര ചെ​യ്യു​ന്ന​തി​ന് യോ​ഗ്യ​ൻ) എ​ന്ന സ്​​റ്റാ​റ്റ​സ്​ യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്താ​വ​ള​ത്തിൽ എ​ത്തു​ന്ന​തി​ന് മു​മ്പു ​ത​ന്നെ വി​മാ​ന ക​മ്പ​നി​യു​മാ​യും മ​റ്റു അ​ധി​കൃ​ത​രു​മാ​യും ആ​പ് പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യും. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​തി​ബ​ന്ധ​ങ്ങ​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്താ​ൻ യാ​ത്ര​ക്കാ​ര​ന് സാ​ധി​ക്കു​ന്നു.

യാ​ത്ര ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ കോ​വി​ഡ്-19 വി​വ​ര​ങ്ങ​ളും ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും ആ​പ് വ​ഴി യാ​ത്ര​ക്കാ​ര​ന് ല​ഭ്യ​മാ​കും. ഇ​തോ​ടെ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ക്കു​റി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കും വി​രാ​മ​മാ​കും.

ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട് അസോസിയേഷന്റെ (അയാട്ട) ട്രാവൽ പാസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന മധ്യപൂർവദേശത്തെ ആദ്യത്തെ വിമാനകമ്പനിയാണ് ഖത്തർ എയർവേയ്‌സ്. അയാട്ടയുടെ ‘ഡിജിറ്റൽ പാസ്‌പോർട്ട്’ മൊബൈൽ ആപ്പിലൂടെയാണ് ട്രാവൽ പാസ് ലഭിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം, പ്രാഥമിക പരിചരണ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ സഹകരണത്തിലാണു നടപ്പാക്കിയത്. യാത്രക്കാരുടെ ഡേറ്റ സ്വകാര്യത ഉറപ്പാക്കിയാണ് പ്രവർത്തനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.