1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2021

സ്വന്തം ലേഖകൻ: യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​റ്റ​ലി വീ​ണ്ടും ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ നീ​ങ്ങു​ന്നു. റോം, ​മി​ലാ​ൻ, വെ​നീ​സ്​ തു​ട​ങ്ങി 20 ഓ​ളം ന​ഗ​ര​ങ്ങ​ൾ മാ​ർ​ച്ച്​ 15 മു​ത​ൽ ഏ​പ്രി​ൽ 6 വരെ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് കീഴിലാവും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പുതിയ മാർഗ നിർദേശങ്ങൾ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി വി​ശ​ദീ​ക​രി​ച്ചു.

റെ​ഡ്​ സോ​ണി​ലു​ള്ള ഈ 20 ന​ഗ​ര​ങ്ങ​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ ക​ട​ക​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ജോ​ലി ആ​വ​ശ്യാ​ർ​ഥം ആ​ളു​ക​ൾ​ക്ക്​ നി​ശ്ചി​ത സ​മ​യം മാ​ത്രം പു​റ​ത്തി​റ​ങ്ങാം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. റെ​ഡ്​ സോ​ണി​ലു​ള്ള​വ​ർ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​ത്​ ത​ട​യും.

ബാ​റു​ക​ൾ​ക്കും റ​സ്​​റ്റ​റ​ൻ​റു​ക​ൾ​ക്കും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 250തി​ൽ അ​ധി​കം പ്രതിദിന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും റെ​ഡ്​ സോ​ണി​ലേ​ക്ക്​ മാ​റു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഈ​സ്​​റ്റ​റി​നോട് അ​നു​ബ​ന്ധ​മാ​യി ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ രാ​ജ്യം മു​ഴു​വ​ൻ റെ​ഡ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച്​ ദേ​ശീ​യ ലോ​ക്​​ഡൗ​ൺ ആ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. കോ​വി​ഡ്​ മ​ഹാ​മാ​രി ബാ​ധി​ച്ച്​ ഒ​രു വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ൾ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ തെ​ളി​ഞ്ഞ​തി​നാ​ലാ​ണ്​ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തെ​ന്ന്​ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി പ​റ​ഞ്ഞു.

ഇ​റ്റ​ലി​ക്ക്​ പി​ന്നാ​ലെ ​ഫ്രാ​ൻ​സും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പൂ​ർ​ണ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,343 പുതിയ കോവിഡ് കേസുകളാണ് ഫ്രാൻസിൽ രജിസ്റ്റർ ചെയ്തത്. ഫ്രഞ്ച് ആശുപത്രികൾ വീണ്ടും കോവിഡ് രോഗികളെക്കൊണ്ട് നിറയുന്നതായി ആരോഗ്യ അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ആശുപത്രികളിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനനുസരിച്ച് പുതിയ ലോക്ക്ഡൗൺ ഒഴിവാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ഞായറാഴ്ച ട്വിച് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വാക്സിൻ എടുക്കുന്നവർക്ക് രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ചില യൂറോപ്യൻ രാജ്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ആസ്ട്രാസെനെക്ക വാക്‌സിനിൽ ഫ്രഞ്ച് ജനതയ്ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

വർദ്ധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിൽ മൂന്നാം ദേശിയ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ചില ആരോഗ്യ വിദഗ്ധർ ഫ്രഞ്ച് സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഈ നിർദേശം തള്ളിൽ സർക്കാർ രാജ്യവ്യാപകമായി വൈകുന്നേരം 6 മണിക്ക് ശേഷം കർഫ്യൂ ഏർപ്പെടുത്തുകയും രണ്ട് പ്രദേശങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കുകയും ചെയ്ത് മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.