
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനിൽ വീണ്ടും രാത്രി കാല കർഫ്യൂ ഏർപ്പെടുത്താൻ വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാർച്ച് 28 ഞായറാഴ്ച മുതൽ ഏപ്രിൽ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കർഫ്യൂ പ്രാബല്ല്യത്തിൽ ഉണ്ടാവുക. രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.
നിലവിൽ ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ പ്രാബല്ല്യത്തിലുണ്ട്. ഇത് ഏപ്രിൽ മൂന്നിന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ മഹാമാരിയുടെ സാഹചര്യം വിലയിരുത്തുേമ്പാൾ ഏപ്രിൽ ഒന്ന് മുതൽ മെയ് 30 വരെയുള്ള രണ്ട് മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ് വിദഗ്ധ സംഘത്തിെൻറ വിലയിരുത്തലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
പ്രയാസമേറിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി സമ്പൂർണ അടച്ചിടലും പൂർണമായ സഞ്ചാര വിലക്കുമടക്കം നടപടികൾ കൈകൊള്ളേണ്ടി വരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ 12ാം ഗ്രേഡ് ഒഴിച്ചുള്ളവയിലെ വിദ്യാർഥികളുടെ ഒാൺലൈൻ ക്ലാസുകൾ ഏപ്രിൽ എട്ട് വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനായുള്ള ഹോട്ടൽ ബുക്കിങ്ങിെൻറ പുതിയ നിബന്ധന സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തി. മാർച്ച് 29 ഉച്ചക്ക് രണ്ടു മുതൽ നടത്തുന്ന ബുക്കിങ്ങുകൾക്കാണ് സഹല പ്ലാറ്റ്ഫോം നിർബന്ധമായിരിക്കുക. അതുവരെ സാധാരണ രീതിയിലുള്ള ബുക്കിങ്ങുകൾ നടത്താവുന്നതാണെന്ന് റിലീഫ് ആൻഡ് ഷെൽറ്റർ വിഭാഗം അധികൃതർ ഒാൺലൈനിൽ അറിയിച്ചു.
ഏപ്രിൽ ആദ്യവാരത്തിലും മറ്റും ഒമാനിലെത്തുന്നവർ ഹോട്ടലുകൾ താമസത്തിനായി ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇവർ വീണ്ടും ബുക്ക് ചെയ്യേണ്ടതില്ലെന്നും റിസർവ് ചെയ്ത സ്ഥലത്തുതന്നെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ പൂർത്തീകരിക്കാൻ തടസ്സങ്ങളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മാർച്ച് 29 ഉച്ച വരെ നടത്തുന്ന മുൻകൂർ തീയതികളിലേക്കുള്ള റിസർവേഷനുകൾ എല്ലാം തന്നെ സാധുവായി കണക്കാക്കും.
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്സൈറ്റിെൻറ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്ഫോമും സംവിധാനം ചെയ്തിട്ടുള്ളത്. ഇ-മുഷ്രിഫ് വെബ്സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഒാപ്ഷൻ ലഭിക്കുക. ഒാരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്മെൻറുകളിലുമാണ് ബുക്കിങ് സാധ്യമാവുക.
വിവിധ പ്രതിദിന നിരക്കുകളുടെ ഒാപ്ഷനുകളാണ് ‘സഹല’യിൽ നൽകിയിട്ടുള്ളത്. ഒാരോന്ന് തെരഞ്ഞെടുക്കുേമ്പാഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. തുടർന്ന് ഇതിൽ താൽപര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഒാൺലൈനിൽതന്നെ അടക്കണം. ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോമിെൻറ പ്രിൻറൗട്ട് എടുത്ത് കൈവശം വെക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല