1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2021

സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനിൽ വീണ്ടും രാത്രി കാല കർഫ്യൂ ഏർപ്പെടുത്താൻ വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാർച്ച്​ 28 ഞായറാഴ്​ച മുതൽ ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച വരെയാണ്​ രാജ്യവ്യാപകമായുള്ള ഭാഗിക കർഫ്യൂ പ്രാബല്ല്യത്തിൽ ഉണ്ടാവുക. രാത്രി എട്ട്​ മുതൽ പുലർച്ചെ അഞ്ച്​ മണി വരെ വ്യാപാര സ്​ഥാപനങ്ങൾ അടച്ചിടുന്നതിന്​ ഒപ്പം​ വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.

നിലവിൽ ഒമാനിൽ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടൽ പ്രാബല്ല്യത്തിലുണ്ട്​. ഇത്​ ഏപ്രിൽ മൂന്നിന്​ അവസാനിക്കാനിരിക്കെയാണ്​ സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ മഹാമാരിയുടെ സാഹചര്യം വിലയിരുത്തു​േമ്പാൾ ഏപ്രിൽ ഒന്ന്​ മുതൽ മെയ്​ 30 വരെയുള്ള രണ്ട്​ മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ്​ വിദഗ്​ധ സംഘത്തി​െൻറ വിലയിരുത്തലെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

പ്രയാസമേറിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതി​െൻറ ഭാഗമായി സമ്പൂർണ അടച്ചിടലും പൂർണമായ സഞ്ചാര വിലക്കുമടക്കം നടപടികൾ കൈകൊള്ളേണ്ടി വരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. സർക്കാർ സ്​കൂളുകളിൽ 12ാം ഗ്രേഡ്​ ഒഴിച്ചുള്ളവയിലെ വിദ്യാർഥികളുടെ ഒാൺലൈൻ ക്ലാസുകൾ ഏപ്രിൽ എട്ട്​ വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നാ​യു​ള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്ങി​െൻറ പു​തി​യ നി​ബ​ന്ധ​ന സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​ത വ​രു​ത്തി. മാ​ർ​ച്ച്​ 29 ഉ​ച്ച​ക്ക്​ ര​ണ്ടു മു​ത​ൽ ന​ട​ത്തു​ന്ന ബു​ക്കി​ങ്ങു​ക​ൾ​ക്കാ​ണ്​ സ​ഹ​ല പ്ലാ​റ്റ്​​ഫോം നി​ർ​ബ​ന്ധ​മാ​യി​രി​ക്കു​ക. അ​തു​വ​രെ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ബു​ക്കി​ങ്ങു​ക​ൾ ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന്​ റി​ലീ​ഫ്​ ആ​ൻ​ഡ്​​ ഷെ​ൽ​റ്റ​ർ വി​ഭാ​ഗം അ​ധി​കൃ​ത​ർ ഒാ​ൺ​ലൈ​നി​ൽ അ​റി​യി​ച്ചു.

ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ലും മ​റ്റും ഒ​മാ​നി​ലെ​ത്തു​ന്ന​വ​ർ ഹോ​ട്ട​ലു​ക​ൾ താ​മ​സ​ത്തി​നാ​യി ഇ​തി​ന​കം ബു​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ വീ​ണ്ടും ബു​ക്ക്​ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും റി​സ​ർ​വ്​ ചെ​യ്​​ത സ്ഥ​ല​ത്തു​ത​ന്നെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ 29 ഉ​ച്ച വ​രെ ന​ട​ത്തു​ന്ന മു​ൻ​കൂ​ർ തീ​യ​തി​ക​ളി​ലേ​ക്കു​ള്ള റി​സ​ർ​വേ​ഷ​നു​ക​ൾ എ​ല്ലാം ത​ന്നെ സാ​ധു​വാ​യി ക​ണ​ക്കാ​ക്കും.

ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യു​ള്ള httpsi/covid19.emushrifom വെ​ബ്​​സൈ​റ്റി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ്​ സ​ഹ​ല പ്ലാ​റ്റ്​​ഫോ​മും സം​വി​ധാ​നം ചെ​യ്​​തി​ട്ടു​ള്ള​ത്. ഇ-​മു​ഷ്​​രി​ഫ്​ വെ​ബ്​​സൈ​റ്റി​ൽ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​നു​ ശേ​ഷ​മാ​ണ്​ ഹോ​ട്ട​ൽ ബു​ക്കി​ങ്ങി​നു​ള്ള ഒാ​പ്​​ഷ​ൻ ല​ഭി​ക്കു​ക. ഒാ​രോ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളി​ലും ഹോ​ട്ട​ൽ അ​പ്പാ​ർ​ട്​​മെൻറു​ക​ളി​ലു​മാ​ണ്​ ബു​ക്കി​ങ്​ സാ​ധ്യ​മാ​വു​ക.

വി​വി​ധ പ്ര​തി​ദി​ന നി​ര​ക്കു​ക​ളു​ടെ ഒാ​പ്​​ഷ​നു​ക​ളാ​ണ്​ ‘സ​ഹ​ല’​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒാ​രോ​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കു​േ​മ്പാ​ഴും ആ ​നി​ര​ക്കി​ലു​ള്ള ഹോ​ട്ട​ലു​ക​ളും ല​ഭ്യ​മാ​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ളും അ​തി​ൽ കാ​ണാ​നാ​കും. തു​ട​ർ​ന്ന്​ ഇ​തി​ൽ താ​ൽ​പ​ര്യ​മു​ള്ള​ത്​ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം തു​ക ഒാ​ൺ​ലൈ​നി​ൽ​ത​ന്നെ അ​ട​ക്ക​ണം. ഹോ​ട്ട​ൽ ബു​ക്കി​ങ്ങി​ന്​ ശേ​ഷ​മു​ള്ള ട്രാ​വ​ല​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഫോ​മി​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ കൈ​വ​ശം വെ​ക്ക​ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.