1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2021

സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടി 90 ദി​വ​സം ക​ഴി​യാ​ത്ത​വ​ർ​ക്കും കു​വൈ​ത്തി​ൽ എ​ത്തു​േ​മ്പാ​ൾ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. പ​ക​രം രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം മാ​ത്രം മ​തി​യാ​കും.

ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, മോ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ വി​ദേ​ശി​ക​ൾ​ക്ക്​ ഇ​തി​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല.

ഇ​ന്ത്യ​യി​ൽ അ​ട​ക്കം വി​ത​ര​ണം ചെ​യ്യു​ന്ന വാ​ക്​​സി​നു​ക​ൾ കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ​പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ്​ പ്ര​തി​സ​ന്ധി. കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​ദേ​ശ​യാ​ത്ര വി​ല​ക്കി​ൽ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കും. ഇ​തു​സം​ബ​ന്ധി​ച്ച ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​വ​ശ​മു​ണ്ടാ​ക​ണം.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​വ​ശ​മു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്കും യാ​ത്ര​വി​ല​ക്ക്​ ബാ​ധ​ക​മാ​കി​ല്ല. ഇൗ ​ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​ല​വി​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്നി​ല്ല. ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ ​മ​ന്ത്രാ​ല​യം പ​ഠി​ച്ചു​വ​രു​ക​യാ​ണ്.

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,701 ആയി വര്‍ധിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,93,574 ആയും ഉയര്‍ന്നു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,100 പേര്‍ കൂടി രോഗ മുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,79,924 ആയി. നിലവില്‍ 11,949 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ.അബ്ദുള്ള അല്‍ സനാദ് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.