
സ്വന്തം ലേഖകൻ: കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ച് രോഗമുക്തി നേടി 90 ദിവസം കഴിയാത്തവർക്കും കുവൈത്തിൽ എത്തുേമ്പാൾ ക്വാറൻറീൻ ആവശ്യമില്ല. പകരം രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പുള്ള പി.സി.ആർ പരിശോധന ഫലം മാത്രം മതിയാകും.
ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്. കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഇപ്പോൾ വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കില്ല.
ഇന്ത്യയിൽ അടക്കം വിതരണം ചെയ്യുന്ന വാക്സിനുകൾ കുവൈത്ത് അംഗീകരിച്ച പട്ടികയിൽപെടുന്നില്ല എന്നതാണ് പ്രതിസന്ധി. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏർപ്പെടുത്തുന്ന വിദേശയാത്ര വിലക്കിൽ ആരോഗ്യകാരണങ്ങൾ കൊണ്ട് കുത്തിവെപ്പ് സ്വീകരിക്കാൻ കഴിയാത്തവർക്ക് ഇളവ് നൽകും. ഇതുസംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിെൻറ സർട്ടിഫിക്കറ്റ് കൈവശമുണ്ടാകണം.
ആരോഗ്യമന്ത്രാലയത്തിെൻറ സർട്ടിഫിക്കറ്റ് കൈവശമുള്ള ഗർഭിണികൾക്കും യാത്രവിലക്ക് ബാധകമാകില്ല. ഇൗ രണ്ട് വിഭാഗങ്ങൾക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പഠിച്ചുവരുകയാണ്.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര് കോവിഡ് ബാധിച്ച് മരിച്ചു. 1,084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,701 ആയി വര്‍ധിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,93,574 ആയും ഉയര്‍ന്നു.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,100 പേര് കൂടി രോഗ മുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,79,924 ആയി. നിലവില്‍ 11,949 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ.അബ്ദുള്ള അല്‍ സനാദ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല