
സ്വന്തം ലേഖകൻ: അഭയാര്‍ഥികളെ രാജ്യത്തിനു പുറത്താക്കുന്ന നിയമം ഡെന്മാര്ക്ക് പാസാക്കി. അഭയാര്‍ഥികള്‍ക്കെതിരേ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഡെന്മാര്ക്ക് പുതിയ നിയമം 24 ന് എതിരേ 70 വോട്ടിനാണു പാസാക്കിയത്. പുതിയ നിയമപ്രകാരം അഭയാര്‍ഥികളെ ഡെന്മാര്ക്കില്നിന്ന് മറ്റൊരു രാജ്യത്തെ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റാം. ആ രാജ്യത്തിനായിരിക്കും അഭയാര്‍ഥികളുടെ ഉത്തരവാദിത്വം.
പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് ഗവൺമെന്റിന്റെ ഏറ്റവും പുതിയ കുടിയേറ്റ വിരുദ്ധ നീക്കം ഡെൻമാർക്കിലേക്ക് വരുന്ന കുടിയേറ്റക്കാരെ ഒട്ടും തടയുകയെന്നതാണ്.
അഭയാർഥികൾ ഇനി മുതൽ ഡാനിഷ് അതിർത്തിയിൽ നേരിട്ട് ഒരു അപേക്ഷ സമർപ്പിക്കുകയും അവരുടെ അപേക്ഷ പരിശോധിച്ച ശേഷം യൂറോപ്പിന് പുറത്തുള്ള ഒരു അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
അപേക്ഷ അംഗീകരിക്കുകയും അഭയാർത്ഥി പദവി നൽകുകയും ചെയ്താൽ, ആ വ്യക്തിയ്ക്ക് ആതിഥേയ രാജ്യത്ത് താമസിക്കാനുള്ള അവകാശം നൽകും, പക്ഷേ അത് ഡെൻമാർക്കിൽ ആയിരിക്കില്ല. ചില ഇടതുപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ച് തീവ്ര വലതുപക്ഷം ഉൾപ്പെടെയുള്ള ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ് ബിൽ വ്യാഴാഴ്ച പാർലമെന്റിൽ പാസായത്.
ഇതോടെ ഡെന്മാര്ക്കില് അഭയം തേടുന്നവരുടെ എണ്ണം കുറയുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. എന്നാൽ ഡെന്മാർക്കിൻ്റെ പുതിയ നിയമം നിലവിലുള്ള യൂറോപ്യൻ യൂണിയൻ അഭയ നിയമങ്ങൾ ലംഘിക്കുന്നതായി യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു. വിവിധ മനുഷ്യാവകാശ സംഘടനകളും യുഎന്നും പുതിയ നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല