1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2021

സ്വന്തം ലേഖകൻ: അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ രാജ്യത്തിനു പു​​​റ​​​ത്താ​​​ക്കു​​​ന്ന നി​​​യ​​​മം ഡെ​​​ന്‍മാ​​​ര്‍ക്ക് പാ​​​സാ​​​ക്കി. അ​​​ഭയാ​​​ര്‍ഥി​​​ക​​​ള്‍ക്കെ​​​തി​​​രേ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ഡെ​​​ന്‍മാ​​​ര്‍ക്ക് പു​​​തി​​​യ നി​​​യ​​​മം 24 ന് എ​​​തി​​​രേ 70 വോ​​​ട്ടി​​​നാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്. പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ ഡെ​​​ന്‍മാ​​​ര്‍ക്കി​​​ല്‍നി​​​ന്ന് മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തെ അ​​​ഭ​​​യാ​​​ര്‍ഥി ക്യാ​​​മ്പി​​​ലേ​​ക്കു മാ​​​റ്റാം. ആ ​​​രാ​​​ജ്യ​​​ത്തി​​​നാ​​​യി​​​രി​​​ക്കും അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഉ​​​ത്ത​​ര​​​വാ​​​ദി​​​ത്വം.

പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് ഗവൺമെന്റിന്റെ ഏറ്റവും പുതിയ കുടിയേറ്റ വിരുദ്ധ നീക്കം ഡെൻമാർക്കിലേക്ക് വരുന്ന കുടിയേറ്റക്കാരെ ഒട്ടും തടയുകയെന്നതാണ്.
അഭയാർഥികൾ ഇനി മുതൽ ഡാനിഷ് അതിർത്തിയിൽ നേരിട്ട് ഒരു അപേക്ഷ സമർപ്പിക്കുകയും അവരുടെ അപേക്ഷ പരിശോധിച്ച ശേഷം യൂറോപ്പിന് പുറത്തുള്ള ഒരു അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

അപേക്ഷ അംഗീകരിക്കുകയും അഭയാർത്ഥി പദവി നൽകുകയും ചെയ്താൽ, ആ വ്യക്തിയ്ക്ക് ആതിഥേയ രാജ്യത്ത് താമസിക്കാനുള്ള അവകാശം നൽകും, പക്ഷേ അത് ഡെൻമാർക്കിൽ ആയിരിക്കില്ല. ചില ഇടതുപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ച് തീവ്ര വലതുപക്ഷം ഉൾപ്പെടെയുള്ള ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ് ബിൽ വ്യാഴാഴ്ച പാർലമെന്റിൽ പാസായത്.

ഇ​​​തോ​​​ടെ ഡെ​​​ന്‍മാ​​​ര്‍ക്കി​​​ല്‍ അ​​​ഭ​​​യം തേ​​​ടു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. എന്നാൽ ഡെന്മാർക്കിൻ്റെ പുതിയ നിയമം നിലവിലുള്ള യൂറോപ്യൻ യൂണിയൻ അഭയ നിയമങ്ങൾ ലംഘിക്കുന്നതായി യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു. വിവിധ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ളും യു​​​എ​​​ന്നും പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.