1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: കോവിഡ്​ രോഗമുക്​തി നേടിയവർ ഒരു ഡോസ്​ വാക്​സിൻ സ്വീകരിച്ചാൽ മതി എന്ന നയം തിരുത്തി സൗദി ആരോഗ്യ മന്ത്രാലയം. ഇങ്ങനെയുള്ളവർക്ക്​ രണ്ടാമത്തെ ഡോസും സ്വീകരിക്കാം എന്നാണ്​ പുതിയ നയം. ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത വൈറസുകളുടെ ആക്രമണങ്ങളിൽ നിന്ന്​ കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നതിന്​ രണ്ട്​ ഡോസുകൾ കൂടുതൽ ഫലപ്രദമാണന്ന കണ്ടെത്തലുകളെത്തുടർന്നാണ്​ പുതിയ തീരുമാനം.

ഇത്തരക്കാർക്ക്​ രണ്ടാമത്തെ ഡോസ്​ സ്വീകരിക്കുന്നതിനുള്ള അപ്പോയ്​മെൻറുകളും നൽകിത്തുടങ്ങി. കോവിഡ്​ പ്രസരണം പൂർണ്ണമായും തടയുന്നതിനും,രോഗ തീവ്രത കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചകൂടിയാണ്​ പ്രസ്​തുത തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. സിഹത്തി ആപ്ലിക്കേഷൻ വഴി ഇവർക്ക്​ വാക്​സിൻ ലഭിക്കുന്നതിനുള്ള അപ്പോയ്​മെൻറുകൾ സ്​ഥിരീകരിക്കാം. രോഗം ഭേദമായി 10 ദിവസം കഴിഞ്ഞാൽ ആദ്യ ഡോസ്​ സ്വീകരിക്കാം.

നേരത്തെ രോഗം ഭേദമായി 6 മാസം വരെ കഴിഞ്ഞവർക്ക്​ ഒരു ഡോസുകൊണ്ട്​ തന്നെ പുർണ്ണ പ്രതിരോധ ശേഷി കൈവരും എന്നായിരുന്നു നിഗമനം. ഇത്​ പ്രകാരം പലർക്കും ഒരു ഡോസ്​ എടുത്തതോടുകൂടി തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്​റ്റാറ്റസ്​ കടുത്ത പച്ച നിറത്തിൽ ലഭ്യമായിരുന്നു. ഇവർ രണ്ടാം ഡോസ്​ ബുക്ക്​ ചെയ്യാൻ ശ്രമിച്ചാൽ ആവശ്യമില്ലെന്ന സന്ദേശമാണ്​ ലഭിച്ചിരുന്നത്​.

അതേ സമയം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന്​ അധികൃതർ ജനങ്ങളോട്​ അഭ്യർത്ഥിച്ചു. വാകസിൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരണമെന്നും പ്രിവൻറീവ്​ മെഡിസിൻ അസിസ്​റ്റനറ്​ ഡെപ്യുട്ടി മന്ത്രി ഡോ: അബ്​ദുള്ള അസീരി ജനങ്ങളോട്​ അഭ്യർത്ഥിച്ചു.

രോഗം ബാധിക്കുന്നവർ ആൻറിബയോടിക്​ ഉൾപ്പെടെയുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്​. എന്നാൽ കൊറോണ വൈറസുകളെ നേരിട്ട്​ നശിപ്പിക്കുന്ന പ്രക്രിയയല്ല ഈ മരുന്നുകൾ നിർവ്വഹിക്കുന്നത്​. അതേ സമയം അത്തരം വൈറസുകൾ​ ഉണ്ടാക്കാനിടയുള്ള ഗുരുതരാവസ്​ഥകളെ പ്രതിരോധിക്കാൻ ഇതിനാകും. എന്നാൽ സ്വയം ചികിൽസകരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മരുന്നുകൾ ഒഴിവാക്കുന്നത്​ അപകടം ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം ട്വിറ്റിൽ കുറിച്ചു.

കാൻസർ ഉൾപ്പെടെയുള്ള രോഗികൾക്ക്​ വാക്സിനുകൾ മികച്ച സംരക്ഷണം നൽകുന്നതായി പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. കൊറോണ വൈറസിന്‍റെ തുടർച്ചയായ വകഭേദങ്ങൾ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്​. അല്ലാത്ത പക്ഷം ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരിൽ വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്​.

അതേസമയം, പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത്​ വിദേശത്ത്​ നിന്ന്​ എത്തുന്ന യാത്രക്കാർക്ക്​ ക്വാറന്റീൻ ഒഴിവാക്കിയതായി സൗദി സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (വെകായ) പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത ആപ്ലിക്കേഷനായ തവക്കൽനയിൽ സൗദി അറേബ്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് അവരുടെ ആരോഗ്യനില ‘ഇമ്മ്യൂൺ’ ആയി രേഖപ്പെടുത്തിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.