1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ കുവൈത്ത് വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് അ​ൽ ഫൗ​സാ​ൻ. വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന്​ ത​ട​സ്സമില്ല. വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ആ​രോ​ഗ്യ മന്ത്രാല​യ​ത്തി​െൻറ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും മ​റ്റൊ​രു രാ​ജ്യ​ത്ത് ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്നും വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി​.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ഇ​ല്ലെ​ങ്കി​ലും മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ലൂ​ടെ ട്രാ​ൻ​സി​റ്റ് വ​ഴി കു​വൈ​ത്തി​ലേ​ക്ക് വ​രാം.

അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രി​ട്ട് കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും യൂ​സ​ഫ് അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന​താ​ണ്​ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ യൂ​സ​ഫ് അ​ൽ ഫൗ​സാ​െൻറ വാ​ക്കു​ക​ൾ.

യാത്രാ നിയന്ത്രണങ്ങളിൽപ്പെട്ടു നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് 2,80,000 പ്രവാസികളാണെന്നാണ് എകദേശ കണക്ക്. ഇതിൽ കോവിഡിനു മുൻപ് അവധിക്കു പോയവരും വിവിധ സമയങ്ങളിലായി കോവി‍ഡ് കാലത്ത് നാട്ടിൽ പോയവരും ഉൾപ്പെടുന്നു. നാട്ടിൽ കഴിയുന്നതിനിടെ ഇഖാമ പുതുക്കിയവരാണ് അധികവും.

അതേസമയം സ്പോൺസർമാർ വർക്ക് പെർമിറ്റ് പുതുക്കാത്തതിനാൽ രണ്ടര ലക്ഷത്തോളം പേരുടെ പെർമിറ്റ് റദ്ദാക്കിയിട്ടുമുണ്ട്. ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും കടുത്ത നിബന്ധനകളുള്ളതിനാൽ തിരിച്ചുവരവ് പ്രയാസമാകും. കുവൈത്ത് ഏർപ്പെടുത്തിയ നിബന്ധനകൾ പല രാജ്യങ്ങൾക്കും പാലിക്കാനായിട്ടില്ല.

വാക്സിനേഷൻ സർട്ടിഫിക്കറ്റിന് ബാർകോഡ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഈ സംവിധാനം ഇല്ല. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ ഒഴിവാക്കിയ വിദേശികൾക്ക് പ്രവേശനം നൽകില്ലെന്ന് അധികൃതർ അറിയിച്ചു.

വിദേശികളുടെ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ സ്വീകരിച്ച രക്ഷിതാക്കൾക്കൊപ്പം പ്രവേശിക്കാം. വിമാനയാത്രക്കാരുടെ എണ്ണം 5,000ൽ നിന്ന് 10,000 ആയി ഉയർത്താൻ അനുമതി കാത്തിരിക്കുകയാണെന്ന് വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.