
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യൻ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ രിദയുമായി ചർച്ച നടത്തി. ആരോഗ്യ മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, കുവൈത്ത് ഇഖാമയുള്ള ഇന്ത്യൻ പ്രവാസികളുടെ തിരിച്ചുവരവ്, ആരോഗ്യ ജീവനക്കാരുടെ റിക്രൂട്ട്മെൻറ് എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ ആരോഗ്യ ജീവനക്കാർക്കും കുടുംബത്തിനും കുവൈത്തിലേക്കുള്ള പ്രവേശനം ഉടൻ അനുവദിക്കും. വിദേശത്തുനിന്ന് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് സ്കാനിങ്ങുമായ ബന്ധപ്പെട്ട് പ്രശ്നമുണ്ടെങ്കിൽ തത്സമയം പരിഹരിക്കുമെന്നും ഡോ. മുസ്തഫ അൽ രിദ പറഞ്ഞു. വാക്സിനേഷൻ സംബന്ധിച്ച് ഇന്ത്യക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് അംബാസഡർ ഉറപ്പു നൽകി.
18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളേയും, ഗര്‍ഭിണികളേയും വാക്സിനേഷന് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.അതോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ടിങ് തുടങ്ങി നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും എംബസി വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല